പത്തനംതിട്ട: അടൂര്‍ സ്വദേശി ഏനോസ് വര്‍ഗീസിന്റെ തിരോധാനം. മകനെ കൊലപ്പെടുത്തിയതാകാമെന്ന് പിതാവ്. അടൂര്‍ പഴകുളം ഓലിക്കല്‍ ഗ്രേസ് വില്ലയില്‍ വിമുക്തഭടന്‍ ഗീവര്‍ഗീസ് ബേബിയുടെ മൂത്തമകന്‍ എനോസ് വര്‍ഗീസിനെ (25) ഓ.എന്‍.ജി.സിയുടെ റിഗില്‍ നിന്ന് കടലില്‍ കാണാതെയായിട്ട് ഒരു മാസം പിന്നിടുന്നു. അന്വേഷണം തെരച്ചിലും അവസാനിപ്പിച്ച് ഓഎന്‍ജിസിയും പോലീസും കരയ്ക്ക് കയറിയിട്ട് നാളുകളായി.
മകന്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന വര്‍ഗീസിനെയും മാതാവ് സിനിയെയും ഇളയ സഹോദരന്‍ എബിനെയും സഹായിക്കാന്‍ ആരുമെത്തുന്നില്ല. ദുരൂഹതയുടെ ആഴക്കടലില്‍ എനോസ് മറഞ്ഞുവെന്ന് പറയുമ്പോഴും ഈ കുടുംബത്തിന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എനോസിന്റെ മടങ്ങി വരവിന് ഇവര്‍ കാത്തിരിക്കുന്നു. ഈസ്റ്ററിന് നാട്ടിലെത്താമെന്നും പുതിയ വീടിന്റെ പാലു കാച്ചല്‍ അപ്പോള്‍ നടത്തണമെന്നും എനോസ് പറഞ്ഞിരുന്നു. എന്റെ കുഞ്ഞ് വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്ന് സിനി പറയുന്നു.
ഫെബ്രുവരി 24നു വൈകിട്ടാണ് എനോസിനെ കാണാതായത്. മുംബൈ ബാന്ദ്ര കേന്ദ്രീകരിച്ച് ഓ.എന്‍.ജി.സി എണ്ണ സംസ്‌കരണ പ്ലാറ്റ്‌ഫോമിലെ ജോലിക്കിടെ കടലില്‍ കാണാതായെന്നാണ് ബന്ധുക്കളെ കമ്പനിയില്‍ നിന്ന് അറിയിച്ചത്. എന്നാല്‍ എനോസിനെ കണ്ടെത്തുന്നതില്‍ കാര്യമായ ഒരു നടപടിയും കമ്പനിയുടെ ഭാഗത്തുനിന്നുണ്ടാകാത്തത് ദുരൂഹമാണെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.
ഓ.എന്‍.ജി.സിക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ബറോഡയിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ എന്ന കമ്പനിയിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്നു എനോസ്. ഫെബ്രുവരി 12 മുതല്‍ എനോസ് മുംബൈയിലെ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്തു വരികയായിരുന്നു. എല്ലാ ദിവസവും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ സംഭവ ദിവസം എനോസ് സുഹൃത്തുക്കള്‍ക്ക് അയച്ച ചില സന്ദേശങ്ങളാണ് ദുരൂഹതയ്ക്കു കാരണമാകുന്നത്. മുംബൈ നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ കടലിലുള്ള ഹൈ സൗത്ത് എന്ന എണ്ണ സംസ്‌കരണ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവസമയത്തു ജോലി ചെയ്തിരുന്നത്.
തന്റെ സൂപ്പര്‍വൈസറായുള്ള കരണ്‍ എന്ന ആളിനെ സംബന്ധിച്ച് എനോസ് അയച്ച ചില സന്ദേശങ്ങള്‍ സംശയങ്ങള്‍ക്കു കാരണമാകുന്നുണ്ട്. കരണും എനോസും മാത്രമായി സംഭവദിവസം ജോലി ഇല്ലാത്ത മറ്റൊരു പ്ലാറ്റ് ഫോമിലേക്കു പോയതായി പറയുന്നു. തിരികെ വന്നശേഷം എനോസ് വിവസ്ത്രനായി നില്‍ക്കുന്നതു കണ്ടുവെന്നും പിന്നീട് വെള്ളത്തില്‍ കിടക്കുന്നതു കാണുകയായിരുന്നുവെന്നുമാണ് കരണിന്റെ മൊഴി. കരണിനെ പിന്തുണയ്ക്കുന്ന തരത്തില്‍ കമ്പനി അധികൃതര്‍ നിലപാടെടുക്കുകയായിരുന്നുവെന്നും പിതാവ് ഗീവര്‍ഗീസ് ബേബി.
എനോസിനെ കാണാതായതറിഞ്ഞ് ഗീവര്‍ഗീസ് മുംബൈ യെലോ ഗേറ്റ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഓ.എന്‍.ജി.സിയുടെ പരാതിയും പോലീസില്‍ ലഭിച്ചിരുന്നു. എനോസിനെ കണ്ടെത്താന്‍ ശ്രമിക്കാമെന്നല്ലാതെ കൂടുതല്‍ നടപടികളുണ്ടാകുന്നില്ല. എന്താണു നടന്നതെന്നു കൃത്യമായ വിവരം തങ്ങള്‍ക്കു ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനിടെ കരണ്‍ നാട്ടിലേക്കു വിളിച്ചു എനോസ് അയച്ച സന്ദേശങ്ങളെക്കുറിച്ച് ആരാഞ്ഞിരുന്നതായി സഹോദരന്‍ എബി വര്‍ഗീസ് പറഞ്ഞു. എനോസിനെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ക്കും എംപി, എംഎല്‍എ തുടങ്ങിയവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
വിഷയം ആന്റോ ആന്റണി എംപി പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് വീട്ടിലെത്തി പറഞ്ഞിരുന്നു. എന്നാല്‍ അതെന്തായെന്ന് വീട്ടുകാര്‍ക്ക് അറിയില്ല. സമാന ദുരന്തം നേരിട്ടതായി വയനാട്ടിലുള്ള ഒരു യുവ എന്‍ജിനീയറുടെ വീട്ടുകാര്‍ തന്നെ അറിയിച്ചുവെന്ന് ഗീവര്‍ഗീസ് പറയുന്നു. മൂന്നുമാസം മുന്‍പാണ് ഇയാളെ കടലില്‍ കാണാതായതെന്ന് ഓഎന്‍ജിസിയില്‍ നിന്ന് അറിയിച്ചിരുന്നുവെന്ന് പറയുന്നു. ഇതു വരെയും ഇയാളുടെ മൃതദേഹം പോലും കിട്ടിയിട്ടില്ലത്രേ.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————
































