കൊച്ചി: അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്‌നം തീരുമോ എന്ന് ഹൈക്കോടതി. പ്രശ്‌നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്. അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അരിക്കൊമ്പനെ മാറ്റിയാല്‍ മറ്റൊരാന വരും. ഇക്കാര്യത്തില്‍ മാര്‍ഗ്ഗരേഖ വേണം. കാട്ടിലെ എല്ലാ മൃഗങ്ങളെയും കൂട്ടിലിടാന്‍ പറ്റില്ലല്ലോ?
അരിക്കൊമ്പനെ ഉടന്‍ പിടികൂടുന്നതിനോട് കോടതി യോജിച്ചില്ല. വിഷയം പരിശോധിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ വയ്ക്കാമെന്ന് കോടതി പറഞ്ഞു. ശാശ്വത പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണം. പിടിക്കുന്ന കാര്യം വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ശേഷം പരിഗണിക്കാം. ആനയെ പിടികൂടിയിട്ട് പിന്നെന്ത് ചെയ്യുമെന്ന് ചോദ്യത്തിന് പിടികൂടി കോടനാട് കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. 301 കോളനിയില്‍ താമസിക്കുന്നവരെ റീസെറ്റില്‍ ചെയ്യുന്നത് ആലോചിച്ചുകൂടേയെന്ന് കോടതി ചോദിച്ചു.
എന്നാല്‍ അരിക്കൊമ്പനെ ഉടന്‍ പിടികൂണമെന്ന് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. പിടികൂടിയ ആനയെ കോടനാട് ആന പരിശീലന കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയപ്പോള്‍ സ്വാഭാവിക ആവാസവ്യവസ്ഥ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയുമോ എന്ന് കോടതി ചോദിച്ചു. ആനയെ അതിന്റെ ആവാസ വ്യവസ്ഥയില്‍ നിന്ന് മാറ്റുന്നതിനേക്കാള്‍ നല്ലത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതല്ലേ എന്നും കോടതി ചോദിച്ചു. എന്നാല്‍ ആളുകളെ മാറ്റി തുടങ്ങിയാല്‍ മൊത്തം പഞ്ചായത്ത് തന്നെ മാറ്റേണ്ടി വരും എന്ന് കക്ഷി ചേര്‍ന്ന അഭിഭാഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. 2003 ന് ശേഷം നിരവധി കോളനികള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടില്ലേയെന്നായിരുന്നു അതിന് കോടതിയുടെ മറു ചോദ്യം.
മൃഗസ്നേഹികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയത്. കേസില്‍ വനംവകുപ്പും വിവിധ പഞ്ചായത്തുകളും മറ്റ് ചില സ്വകാര്യ വ്യക്തികളും കക്ഷിചേരുകയും വനം വകുപ്പ് കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും പട്ടിക കോടതിക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കോടതിയില്‍ നിന്നും അനുമതി ലഭിക്കുകയാണെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിക്ക് തന്നെ അരിക്കൊമ്ബന്‍ ദാത്യം ആരംഭിക്കാനായിരുന്നു ആലോചന. വര്‍ഷങ്ങളായി ഉയര്‍ത്തിയ പ്രതിഷേധങ്ങളുടെ ഫലമായാണ് അരിക്കൊമ്പനെ പിടികൂടാന്‍ വനം വകുപ്പ് തയ്യാറായത്. എന്നാല്‍ ആ തീരുമാനത്തിനെ ചില മൃഗസ്‌നേഹികള്‍ തടസ്സപ്പെടുത്തിയതില്‍ രൂക്ഷമായ ഭാഷയിലാണ് ചിന്നക്കനാലുകാര്‍ വിമര്‍ശിക്കുന്നത്.
2005 മുതല്‍ വീടും റേഷന്‍കടയും ഏലം സ്റ്റോറുമൊക്കെയായി 180 കെട്ടിടങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 23 എണ്ണം ഈവര്‍ഷം തകര്‍ത്തതാണ്. ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നുവീണ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. അരിക്കൊമ്പന്റെ ആക്രമണം സംബന്ധിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായി വനംവകുപ്പ് തയ്യാറാക്കിയ കണക്കാണിത്. നൂറിലധികം പേരുടെ ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————
































