തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കനകക്കുന്നില്‍ ഇന്നുമുതല്‍ ജൂണ്‍ 2 വരെ നടക്കുന്ന ‘എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള’യില്‍ ഒരുക്കുന്നത് 300ഓളം പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍. പൊതുജനങ്ങള്‍ക്ക് സൗജന്യമായി തത്സമയ സേവനങ്ങള്‍ നല്‍കുന്നതിന് പതിനഞ്ചോളം വകുപ്പുകള്‍ ഒരുക്കുന്ന 20ഓളം സേവന സ്റ്റാളുകള്‍, വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളെ പരിചയപ്പെടുത്തുന്ന 104 പ്രദര്‍ശന സ്റ്റാളുകള്‍, ചെറുകിട സംരംഭകരുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന 150ഓളം വിപണന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍ എന്നിവ മേളയുടെ ഭാഗമാകും. മേളയിലേക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ വൈകീട്ട് 10 വരെയായിരിക്കും. വൈകീട്ട് 6 വരെയാണ് സേവന സ്റ്റാളുകളുടെ പ്രവര്‍ത്തനം. പൂര്‍ണമായും ശീതീകരിച്ച സ്റ്റാളുകളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
‘എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള’ കനകക്കുന്നില്‍ ഇന്നുമുതല്‍
RECENT NEWS
Advertisment