പത്തനംതിട്ട: ഓൺലൈൻ സംവിധാനത്തിലൂടെ വാഹനസൗകര്യം ഏർപ്പെടുത്തുന്ന എന്റെ ടാക്സി സംവിധാനം പത്തനംതിട്ടയില്‍ ആന്റോ ആൻറണി എംപി ഫ്ലാഗ് ഓഫ് ചെയ്തു. ഓട്ടോറിക്ഷ , ടാക്സി കാർ, ഡ്രൈവർമാർ, റെന്റ് എ കാർ
എന്നീ സൗകര്യങ്ങൾ ഇതിലൂടെ സാധ്യമാകും. പ്ലേ സ്റ്റോറില്‍ നിന്നും ആവശ്യക്കാർക്ക് അനായാസം ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയും. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ എന്റെ ടാക്സി ഉപയോഗിക്കാൻ കഴിയും. എല്ലായിടത്തും ഒരേ നിരക്കായിരിക്കും ഈടാക്കുന്നത്. നിലവിൽ സർക്കാർ അംഗീകൃത നിരക്ക് മാത്രമേ ഈടാക്കുകയുള്ളു.
ഓൺലൈനിലും ഹെൽപ്പ് ലൈൻ നമ്പറിലും 24 മണിക്കൂറും സേവനം ലഭിക്കും. ട്രിപ്പ് ബുക്കിങ്ങിന് മുമ്പായി നിരക്കുകൾ മുന്‍കൂട്ടി അറിയുന്നതിനും ഉപഭോക്താവിന് കഴിയും. വാഹനം ബുക്ക് ചെയ്യുന്നതിന് endetaxi.com എന്ന വെബ് സൈറ്റൊ endetaxi എന്ന ആപ്ലിക്കേഷനോ ഉപയോഗിക്കാം.
ഹെൽപ്പ് ലൈൻ നമ്പർ 9 1 6 9 1 6 2 2 0 2