പത്തനംതിട്ട : ശബരിമല തീർത്ഥാടനകാലത്ത് ആരോഗ്യവകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പ്രാണിജന്യ രോഗനിയന്ത്രണത്തിന്റെ ഭാഗമായി എന്റമോളജിക്കൽ പഠനം നടത്തി. മലമ്പനി, മന്ത് ഡെങ്കിപ്പനി, ചെള്ള് പനി, കുരങ്ങ് പനി, കാല അസാർ തുടങ്ങിയ പ്രാണിജന്യ രോഗങ്ങളുടെ ശാസ്ത്രീയമായ പഠനവും നടന്നു. ലാർവ, അഡൽറ്റ് മസ്കിറ്റോ കളക്ഷനും അവയുടെ അവലോകനവും, അതനുസരിച്ചുള്ള രോഗപ്രതിരോധ ബോധവൽക്കരണവും നടത്തി. ആരോഗ്യവകുപ്പിന്റെ സംസ്ഥാന, പത്തനംതിട്ട ജില്ലാ എന്റമോളജിക്കൽ വിഭാഗങ്ങൾ സംയുക്തമായിട്ടാണ് പഠനം നടത്തിയത്. ശബരിമലയിൽ വിവിധ ഇടങ്ങളിൽ ഉറവിട നശീകരണം, തെർമൽ ഫോഗിങ്, സ്പ്രേയിങ് തുടങ്ങിയവയിലൂടെ പ്രാണികളുടെ പ്രജനനം തടഞ്ഞു. സന്നിധാനം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തീർത്ഥാടകര്‍ക്കായി വിവിധ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1