സംരംഭക വര്‍ഷം 4.0 : ലക്ഷ്യം കൈവരിച്ച് പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം 4.0 പദ്ധതിയുടെ ഭാഗമായി ലക്ഷ്യത്തിലെത്തിയ ആദ്യ ജില്ലയെന്ന ബഹുമതി പത്തനംതിട്ടയ്ക്ക്. സംരംഭക വര്‍ഷ 4.0 പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 20 ബിസിനസ് ഡെവലപ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍മാരെ (ബിഡിഎസ്പി) നിയമിച്ചു. ഏകോപിത ആസൂത്രണം, തുടര്‍ച്ചയായ നിരീക്ഷണം, ശക്തമായ ഫീല്‍ഡ്‌ലെവല്‍ ഇടപെടല്‍ എന്നിവയിലൂടെ ഓരോ ബിഡിഎസ്പികള്‍ക്കും 200 സംരംഭം വീതം ആരംഭിക്കാന്‍ സൗകര്യമൊരുക്കി.

ജില്ലയില്‍ 2025-26 ല്‍ 5217 യൂണിറ്റ് ആരംഭിച്ച് 10,067 തൊഴിലവസരം സൃഷ്ടിച്ചു. 3,800 വനിതകള്‍ സംരംഭകരായി. ഉല്‍പ്പാദനമേഖലയില്‍ 732 സംരംഭങ്ങളിലൂടെ 1,496 ഉം സേവനമേഖലയില്‍ 2,378 സംരംഭങ്ങളിലൂടെ 4,836 തൊഴിലവസരങ്ങളുമൊരുക്കി. ഉല്‍പാദനമേഖലയിലെ 423 സംരംഭങ്ങള്‍ കാര്‍ഷിക അധിഷ്ഠിത ഭക്ഷ്യോല്‍പന്നങ്ങളുമായി ബന്ധമുള്ളതാണ്. വസ്ത്രമേഖലയില്‍ 70 ഉം ജനറല്‍ എഞ്ചിനീയറിങില്‍ 13 യൂണിറ്റും ആരംഭിച്ചു.

വളര്‍ന്നുവരുന്ന സംരംഭകര്‍ക്ക് പിന്തുണ, സര്‍ക്കാര്‍ പദ്ധതി എളുപ്പത്തില്‍ ലഭ്യമാക്കുക, സുസ്ഥിര വ്യാവസായിക വികസനം, നൂതനാശയങ്ങള്‍ക്കും സ്വയം തൊഴിലിനുള്ള പ്രോത്സാഹനം നല്‍കുക തുടങ്ങിയവയിലൂടെ ജില്ലാ വ്യവസായ കേന്ദ്രം ജില്ലയിലെ സംരംഭക വളര്‍ച്ച ശക്തിപ്പെടുത്തി. മുന്‍ വര്‍ഷങ്ങളിലെ മുഴുവന്‍ സംരംഭകരുടെയും സുസ്ഥിരതാ പഠനവും ജില്ലാ വ്യാവസായിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സംരംഭകര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും സാമ്പത്തിക, സാങ്കേതിക സഹായം ഒരുക്കുന്നതിലും ബിഡിഎസ്പി ശൃംഖല നിര്‍ണായക പങ്ക് വഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...