ഡൽഹിയിൽ ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ സിംഗു, ബദർപൂർ, ലോണി, ചില്ല അതിർത്തികളിൽ നിന്നുള്ള ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം സർക്കാർ താൽക്കാലികമായി നിരോധിച്ചു. അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.

മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു. ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്തർ സംസ്ഥാന ബസുകൾ സിംഗു അതിർത്തി വരെ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണം, പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയ അവശ്യ സേവനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിർത്താതെ പെയ്യുന്ന മഴയിൽ ഡൽഹിയിലെ പല പ്രദേശങ്ങളിലും ജനങ്ങളുടെ വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 16,000-ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രളയബാധിത പ്രദേശങ്ങളിലെ എല്ലാ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

മൂന്ന് ജലശുദ്ധീകരണ പ്ലാന്റുകൾ അടച്ചിടേണ്ടി വന്നതിനാൽ 3 ദിവസത്തേക്ക് പല പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും. വെള്ളപ്പൊക്കം ഇന്ന് ഡൽഹി മെട്രോയെയും ബാധിച്ചു. റെഡ് ലൈൻ യമുന പാലത്തിൽ ഇന്ന് രാവിലെയുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് മെട്രോയുടെ വേഗത കുറച്ചു. ഡൽഹിയിൽ പലയിടത്തും ഗതാഗതം മന്ദഗതിയിലാണ്. ജിടി കർണാൽ റോഡിൽ വെള്ളം കയറി ഗതാഗതത്തെ സാരമായി ബാധിച്ചു. കശ്മീർ ഗേറ്റിന് സമീപത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡിൽ പലയിടത്തും മുട്ടോളം വെള്ളമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...