വിജയ് നയം വ്യക്തമാക്കുന്നു ; വിദ്യാര്‍ഥികള്‍ക്കായി 234 മണ്ഡലങ്ങളിലും ഇരവു നേര പാഠശാലൈ ; തുടക്കം മുന്‍ മുഖ്യമന്ത്രിയുടെ ജന്മദിനത്തില്‍

For full experience, Download our mobile application:
Get it on Google Play

രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ സജീവമായതിന് പിന്നാലെ പുതിയ നീക്കവുമായി നടന്‍ വിജയ്. കഴിഞ്ഞ ദിവസം ചെന്നൈ പനയൂരിലുള്ള താരത്തിന്‍റെ ഫാമില്‍ വെച്ച് ആരാധക സംഘടനയായ മക്കള്‍ ഇയക്കം പ്രവര്‍ത്തകരുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായി വിവിധ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഇതിന്‍റെ ആദ്യ പടിയെന്നോണം തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും മക്കള്‍ ഇയക്കത്തിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി രാത്രികാല പഠന കേന്ദ്രം (ഇരവുനേര പാഠശാലൈ) ആരംഭിക്കുന്നു എന്നാണ് വിവരം.

തമിഴ്നാടിന്‍റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ.കാമരാജിന്‍റെ ജന്മവാര്‍ഷിക ദിനമായ ജൂലൈ 15ന് പദ്ധതി തുടക്കം കുറിക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തിടെ പത്ത്, പന്ത്രണ്ട് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയില്‍ അംബേദ്കരെയും പെരിയാറിനെയും കാമരാജിനെയും പോലുള്ള നേതാക്കളെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് വിജയ് പറഞ്ഞിരുന്നു.

തമിഴകത്തെ യുവാക്കള്‍ക്കിടയില്‍ അത്രമേല്‍ സ്വാധീനമുള്ള വിജയ് യുവാക്കളെയും വിദ്യാര്‍ഥികളെയും ഒപ്പം കൂട്ടി രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ നീക്കം എന്ന് വിലയിരുത്താം. നിലവില സാഹചര്യത്തില്‍ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ് പാലിന് തിരിച്ചടി

0
ന്യൂഡൽഹി : ബലാത്സംക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിനെതിരെ റെയിൽവേ മന്ത്രിക്ക് കത്തയച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...