ട്രെയിൻ വരുമ്പോൾ മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശനം ; പുതിയ തിരക്ക് നിയന്ത്രണ പദ്ധതി നടപ്പാക്കുക 60 സ്റ്റേഷനുകളിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള 60 സ്റ്റേഷനുകളിലാണ് പുതിയ മാറ്റത്തിനായി ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നത്. മഹാകുംഭ മേളയ്‌ക്കിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളൊരുക്കും. ട്രെയിന്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് ആളുകളേ കടത്തിവിടുകയുള്ളൂ. ന്യൂഡൽഹി, ആനന്ദ് വിഹാർ, വാരണാസി, അയോധ്യ, പട്‌ന സ്റ്റേഷനുകളിൽ പദ്ധതികൾ ഇതിനകം ആരംഭിച്ചു. ഈ സ്റ്റേഷനുകളിൽ റെയിൽവേ പൂർണ്ണമായ ആക്‌സസ് നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിരീകരിച്ച റിസർവ് ചെയ്ത ടിക്കറ്റുള്ള യാത്രക്കാരെ മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് അനുവദിക്കൂ. കൂടാതെ എല്ലാ അനധികൃത പ്രവേശന പോയിന്റുകളും സീൽ ചെയ്യുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കൂടാതെ എല്ലാ സ്റ്റേഷനുകളിലും 12 മീറ്റർ (40 അടി), 6 മീറ്റർ (20 അടി) വീതിയുള്ള പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ (FOB-കൾ) സ്ഥാപിക്കും. കുംഭമേളയില്‍ ഇത്തരം വീതി കൂടിയ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് തിരക്ക് നിയന്ത്രണത്തിന് ഫലപ്രദമായിരുന്നുവെന്നാണ് കണ്ടെത്തല്‍. സ്റ്റേഷനുകളിലും സമീപ പ്രദേശങ്ങളിലും ധാരാളം ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം വർദ്ധിപ്പിക്കാനും റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. പ്രധാന സ്റ്റേഷനുകളിൽ വാർ റൂമുകൾ സ്ഥാപിക്കും എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും ഉദ്യോഗസ്ഥരെ കോര്‍ഡിനേറ്റ് ചെയ്ത് തിരക്ക് നിയന്ത്രിക്കുന്നതിനാണ് ഈ വാര്‍ റൂമുകള്‍ സ്ഥാപിക്കുന്നത്. ഓരോ പ്രധാന സ്റ്റേഷനിലും ഒരു സ്റ്റേഷന്‍ ഡയറക്ടര്‍ ഉണ്ടായിരിക്കും. സാമ്പത്തിക തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ അധികാരമുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായിരിക്കും ഈ ഡയറക്ടര്‍. സ്റ്റേഷൻ ശേഷിയും ട്രെയിൻ ലഭ്യതയും അടിസ്ഥാനമാക്കി ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാനുള്ള അധികാരവും സ്റ്റേഷൻ ഡയറക്ടർക്കുണ്ടാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...