പരിസ്ഥിതി സംരക്ഷണം ഭാവിക്ക് മുതല്‍ക്കൂട്ട് : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരിസ്ഥിതിയുടെ സംരക്ഷണം ഭാവി തലമുറയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലയില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരി, ഉപന്യാസ മത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളി നിര്‍വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. പരിസ്ഥിതി സംരക്ഷണത്തിലൂടെ ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടും. പൊതു ഇടങ്ങളിലും നദികളിലും മാലിന്യം കെട്ടിക്കിടക്കുന്നത് രോഗം പടരാന്‍ കാരണമാകും. ശരിയായ മാലിന്യ സംസ്‌കരണം ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്വമാണ്.

മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത് ശുചിത്വവും ആരോഗ്യകരവുമായ സമൂഹം നിര്‍മിക്കാന്‍ സഹായിക്കും. മരങ്ങള്‍ നടുക, മെന്‍സ്ട്രല്‍ കപ്പ് പ്രോല്‍സാഹനം, മാലിന്യ നിര്‍മാജനത്തിന്റെ ആവശ്യകതയും അവബോധവും നല്‍കുക, പുഴകളുടെയും നദികളുടെയും പുനർജ്ജീവനം തുടങ്ങി പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനം ഹരിത കേരളം മിഷന്‍ ജില്ലയില്‍ നടത്തുന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ബോധം വിദ്യാര്‍ത്ഥികളില്‍

വളര്‍ത്തുന്നത് ഭാവിയില്‍ അവരെ നല്ല ശീലങ്ങള്‍ക്ക് ഉടമകളാക്കി മാറ്റുമെന്നും ജില്ലാ കളക്ടര്‍ വ്യക്താമാക്കി. മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിജി മാത്യു സക്കറിയ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍, വിദ്യാകരണം ജില്ലാ കോര്‍ഡിനേറ്റര്‍ എ കെ പ്രകാശ്, മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാന അധ്യാപിക മിനി തോമസ്, ബേഡേഴ്സ് പത്തനംതിട്ട പ്രസിഡന്റ് ജിജി സാം, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...