ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 07ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക മണ്ണ് ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനവും മണ്ണ് ശ്രേണികളുടെ ഇന്‍ഫില്‍്ട്രേഷന്‍ റിപ്പോര്‍ട്ട് പ്രകാശനവും ഫെബ്രുവരി 7, ശനി രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്ത് അനക്സ് ഹാളില്‍ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം ആര്‍ കൃഷ്ണകുമാരി അധ്യക്ഷത വഹിക്കും. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ ജില്ലാതല ചിത്രരചന മല്‍സര വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. പന്തളം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ മണികുട്ടന്‍ മുതിര്‍ന്ന കര്‍ഷകരെ ആദരിക്കും. മണ്ണ് പര്യവേക്ഷണം അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍ പദ്ധതി വിശദീകരിക്കും.

ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയര്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറും സംഘടിപ്പിക്കും. മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും പന്തളം നഗരസഭയുടെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ആരോഗ്യമുള്ള നഗരത്തിന് ആരോഗ്യമുളള മണ്ണ് എന്നതാണ് 2025 വര്‍ഷത്തെ മണ്ണ് ദിനാചരണത്തിന്റെ സന്ദേശം. മണ്ണിന്റെ ആരോഗ്യ പരിപാലനം, സംരക്ഷണം എന്നീ മേഖലകളില്‍ നിരവധി പദ്ധതി സംസ്ഥാന മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...