ക്ലിമ്മീസ് തിരുമേനിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി ‘പരിസ്ഥിതിപ്രവർത്തക സംഗമം’ ജൂലൈ 27 ന് മാരാമൺ സമഷ്ടിയിൽ

For full experience, Download our mobile application:
Get it on Google Play

തോട്ടപ്പുഴശ്ശേരി : മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനിയുടെ നവതി ആഘോഷവും ജൈവവൈവിധ്യ പരിസ്ഥിതി പ്രവർത്തക സംഗമവും ആദരണസഭയും 27ന് 3 മണിക്ക് തോട്ടപ്പുഴശ്ശേരി മാരാമൺ ‘സമഷ്ടി’ ഓർത്തഡോക്സ് റിട്രീറ്റ് സെന്ററിൽ നടക്കും. ഹരിതാശ്രമം പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ എക്കോ- ഫിലോസഫറും അതിവേഗചിത്രകാരനുമായ ഡോ. ജിതേഷ്ജി അദ്ധ്യക്ഷത വഹിക്കും. പരിസ്ഥിതിപ്രവർത്തക സംഗമം കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ തിരുമേനി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ‘ഭൂമിഗീതവും ബഹുഭാഷാ മൺപാട്ടുകളും’അവതരിപ്പിക്കും.

കേരളശ്രീ പുരസ്‌കാരജേതാവ് ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ ആദരണസഭ ഉദ്ഘാടനം ചെയ്യും. പ്രമുഖ ജൈവകൃഷി പ്രചാരകൻ കെ. വി. ദയാൽ മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരജേതാവും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററുമായ വർഗീസ്. സി. തോമസ് മുഖ്യ പ്രഭാഷണം നിർവഹിക്കും. ഗ്രീൻ ലീഫ് നേച്ചർ സംസ്ഥാന സെക്രട്ടറി അനിൽ വെമ്പള്ളി
സൗജന്യ പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ മികച്ച മാദ്ധ്യമ പ്രവർത്തകനുള്ള സംസ്ഥാന മാദ്ധ്യമപുരസ്‌കാരം നേടിയ പരിസ്ഥിതി സൗഹാർദ്ദ മാദ്ധ്യമപ്രവർത്തകനും മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വർഗീസ്. സി. തോമസിനെ ‘ഹരിതാശ്രമം’ ‘ഹരിതരത്ന-2025 ‘ പുരസ്‌കാരം നൽകി ക്ലിമ്മീസ് തിരുമേനി ആദരിക്കും.

മരുന്നുസസ്യവൈവിദ്ധ്യ സംരക്ഷകൻ ശില സന്തോഷ്, നാടൻ പശു സംരക്ഷകൻ ഹരി. വി. മഹാലക്ഷ്മി,
ജൈവ വൈവിദ്ധ്യ സംരക്ഷണത്തിനുള്ള ഇക്കൊല്ലത്തെ സരോജനി- ദാമോദരൻ ഇൻഫോസിസ് പുരസ്‌കാരജേതാവ്
ജോജിതോമസ്, ഗിന്നസ് ബുക്കിൽ ഇടം നേടിയ കുഞ്ഞൻ ആടിന്റെ ഉടമയും ജൈവ വൈവിദ്ധ്യ സംരക്ഷകനുമായ ലെനു പീറ്റർ, ജൈവകൃഷി പ്രചാരകയും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്പെഷ്യൽ എഡ്യൂക്കേഷൻ സംസ്ഥാന പുരസ്കാര ജേതാവുമായ പ്രിയ. പി. നായർ, സംസ്ഥാന വനമിത്ര പുരസ്‌കാരജേതാവ് സുഗതൻ ശുരനാട്, പരിസ്ഥിതി പ്രവർത്തകനും മഹാത്മ ഹരിത ധർമ്മസംഘം ജില്ലാ കോഡിനേറ്ററുമായ മധുസൂദനൻ. ആർ, ഡയൽ കേരള എക്കോ ഫ്രണ്ട്‌ലി യൂട്യൂബർ പ്രജിൻ പ്രകാശ്,
വന / വനവാസി സംരക്ഷണ പ്രവർത്തക രേഖ സ്നേഹപ്പച്ച, ജൈവ വൈവിദ്ധ്യ സംരക്ഷകനും തട്ട നന്ദന ഫാം ഉടമയുമായ ചിക്കു നന്ദന എന്നിവരെ ഹരിതാശ്രമം’ എക്കോസഫി പരിസ്ഥിതി- ജൈവ വൈവിദ്ധ്യ പുരസ്‌കാരങ്ങൾ നൽകി ആദരിക്കും. ബിജു മാത്യു കെ. സി സ്വാഗതവും ‘ഹരിതാശ്രമം’ എക്കോസഫി പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ ജോസി നന്ദിയും പറയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...