കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ. ഇ.പി.ആന്‍റണി (90) അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സ്ഥാപക ജനറല്‍ സെക്രട്ടറി ഡോ. ഇ.പി.ആന്‍റണി (90) അന്തരിച്ചു. എറണാകുളത്ത് ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെമ്പുമുക്ക് സെന്റ്  മൈക്കിള്‍സ് പള്ളിയില്‍.  കേരളത്തിലെ ലത്തീന്‍ ബിഷപ്പുമാരുടെ അംഗീകാരത്തോടും പിന്തുണയോടും കൂടി രൂപതാ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ലത്തീന്‍ സമുദായ അസോസിയേഷനുകള്‍ ഒരു ഫെഡറേഷന്‍ എന്ന നിലയില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുവാന്‍ രൂപീകരിക്കപ്പെട്ടതാണ് കെഎല്‍സിഎ. ഇതിനായി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളായിരുന്നു ഇ.പി.ആന്‍റണി.

1972 മാര്‍ച്ച്‌ 26-ന് എറണാകുളത്ത് ചേര്‍ന്ന ലാറ്റിന്‍ കാത്തലിക് അസോസിയേഷനുകളുടെ പ്രതിനിധിയോഗമാണ് സംസ്ഥാനതല സംഘടനയ്ക്ക് രൂപം നല്‍കിയത്. ആര്‍ച്ച്‌ ബിഷപ്പ് ഡോ.ജോസഫ് കേളന്തറയായിരുന്നു ഉദ്ഘാടകന്‍. പ്രസിഡന്‍റായി ഷെവലിയാര്‍ കെ.ജെ.ബെര്‍ളിയെയും  ജനറല്‍ സെക്രട്ടറിയായി ഇ.പി.ആന്‍റണിയെയും സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു. 1975 മുതല്‍ 81 വരെ പിഎസ്‌സി അംഗമായും പ്രവര്‍ത്തിച്ചു. വരാപ്പുഴ അതിരൂപത ചെമ്പുമുക്ക് സെന്റ്  മൈക്കിള്‍സ് ഇടവകാംഗമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡൽഹി പോലീസിന്റെ നീക്കം : അഭിഭാഷകർ ഇന്ന് കോടതിയെ...

0
ന്യൂഡൽഹി: എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള...

ഹോർമുസിൽ ഫീസ് പിരിക്കും ; ഒമാന്റെ പദ്ധതിക്ക് ഗൾഫ് രാജ്യങ്ങളുടെ പിന്തുണ

0
ദുബായ്: ഒമാനും ഇറാനും ചേർന്ന് ഹോർമുസ് കടലിടുക്കു നിയന്ത്രിക്കുന്ന സംവിധാനത്തിന് സൗദി...

അടച്ചിട്ട മുറിയിൽ ട്രംപുമായി 90 മിനിറ്റ് ചർച്ച നടത്തി ഇസ്രയേൽ പ്രധാനമന്ത്രി

0
വാഷിങ്ടൻ: ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ്...

മരണ വെപ്രാളത്തിനിടെ യുവതി കൊലപാതകിയുടെ പേര് ഫോണിൽ ടൈപ് ചെയ്തു ; കാമുകൻ പിടിയിൽ

0
റായ്പുർ: കത്തികൊണ്ട് പലവട്ടം കുത്തേറ്റു മരണവേദനയിൽ പുളയുമ്പോഴും കൊലപാതകിയുടെ പേര് മൊബൈലിൽ...