മൊബൈൽ ആപ്പ് വഴിയുള്ള വായ്പാതട്ടിപ്പ് ; നിയമനിർമാണത്തിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഇപി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മൊബൈൽ ആപ്പ് വഴിയുള്ള വായ്പാതട്ടിപ്പിനെതിരെ പുതിയ നിയമനിർമാണത്തിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. സംസ്ഥാനത്ത് ഇതിനോടകം 63 പരാതികൾ ലഭിച്ചു. ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തു. സൈബർ പോലീസ് കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ശക്തായ ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്. ശബരിനാഥിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി പറയുകയായിരുന്നു മന്ത്രി ഇപി ജയരാജൻ. നേരത്തെ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ ഡിജിപി ക്രൈംബ്രാഞ്ചിനു നിർദ്ദേശം നൽകിയിരുന്നു. വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദ്ദേശം നൽകി. തട്ടിപ്പിന് പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമെന്നാണ് വിലയിരുത്തൽ.

മൊബൈൽ ആപ് വഴി വായ്പ എടുത്തവരിൽ ചിലർ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ അടിയന്തിര ഇടപെടൽ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഡിജിപി ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി. ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷണത്തിൽ സഹായിക്കും.

തട്ടിപ്പിന് പിന്നിൽ വിദേശികൾ ഉൾപ്പെടെയുള്ള സംഘമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്. ഈ സാഹചര്യത്തിൽ ഇന്റർപോൾ, സിബിഐ എന്നിവയുടേയും തെലുങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായത്തോടെയാണ് അന്വേഷണം നടത്തുക. മൊബൈൽ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...