കോവിഡ് രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്കായി മുന്നോട്ടു വരണം : ഡി.എം.ഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 വ്യാപനം ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പരിശോധനയ്ക്കായി സ്വയം മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. ദിവസേന നാനൂറിലധികം രോഗബാധിതര്‍ ഉണ്ടാകുന്ന സ്ഥിതിയാണു നിലവിലുളളത്. രോഗലക്ഷണങ്ങളുളളവര്‍ പരിശോധനയ്ക്ക് തയ്യാറാകാതെ വീട്ടിലും സമൂഹത്തിലും ഇടപെഴുകുന്നതു രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനു കാരണമാകും.

ഗുരുതര രോഗലക്ഷണങ്ങളുളളവര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇത്തരക്കാരില്‍ നിന്നും രോഗബാധ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങളുളളവര്‍ എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുന്നതിനും പരിശോധനാ ഫലം ലഭിക്കുംവരെ ക്വാറന്റൈനിലിരിക്കുന്നതിനും തയാറാകണമെന്നും ഡി.എം.ഒ പറഞ്ഞു.

ശാരീരിക അകലം പാലിക്കല്‍, കൈകഴുകല്‍, മാസ്‌ക് ശരിയായി ഉപയോഗിക്കല്‍ തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പലരും ശരിയായി പാലിക്കുന്നില്ല. രോഗവ്യാപനം തടയുന്നതിനും കൂടുതല്‍ മരണങ്ങള്‍ ഒഴിവാക്കുന്നതിനും ഉത്തരവാദിത്വത്തോടെയുളള സമീപനം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...