മികവിന്‍റെ കേന്ദ്രമാകാന്‍ വെച്ചൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : റാന്നി നിയോജക മണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി മികവിന്‍റെ കേന്ദ്രമാകുന്ന വെച്ചൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ജില്ലയിലെ ഓരോ നിയോജക മണ്ഡലത്തിലേയും ഒരോ സ്‌കൂളുകളെയാണു മികവിന്‍റെ കേന്ദ്രമാക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

വെച്ചൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ചു കോടി രൂപ വിനിയോഗിച്ചാണു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റാന്നി നിയോജക മണ്ഡലത്തില്‍ നിന്ന് മികവിന്റെ കേന്ദ്രമാക്കുന്നതിന് വെച്ചൂച്ചിറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ രാജു എബ്രഹാം എം.എല്‍.എ തെരഞ്ഞെടുക്കുകയായിരുന്നു.

ഹൈസ്‌കൂളിന് ഇരുനില കെട്ടിടവും ഹയര്‍ സെക്കന്‍ഡറിക്ക് ആറു ക്ലാസ് മുറികളുമുളള ഒരു നില കെട്ടിടവുമാണു നിര്‍മ്മിക്കുന്നത്. 16 ക്ലാസ്മുറികളുള്ള ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും സജീകരിച്ചിട്ടുണ്ട്. ഈ ഇരുനില കെട്ടിടത്തിന്റെ 80 ശതമാനം പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ടൈലിംഗ് പണികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹൈസ്‌കൂളിലെ ക്ലാസ്മുറികള്‍ക്ക് 400 ച.അടി വീതവും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ക്ലാസ്മുറികള്‍ക്ക് 600 ചതുരശ്രഅടി വീതവുമാണ് വിസ്തീര്‍ണം.

ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ക്ലാസ് റൂമുകള്‍, ഓഫീസ് റൂം, ശുചിമുറി എന്നിവയുടെ പണികള്‍ നടന്നുവരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കെട്ടിടത്തിന്റെ ഭിത്തികെട്ടുന്ന പണികളും നടക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കെട്ടിടത്തിന്റെ 50 ശതമാനം പണികളും പൂര്‍ത്തിയായി കഴിഞ്ഞു.
കൈറ്റിന്റെ നേതൃത്വത്തില്‍ വാപ്കോസ് നിയന്ത്രണത്തില്‍ സൗത്ത് ഇന്ത്യ കണ്‍ട്രക്ഷന്‍ കമ്പനിയാണ് പണികള്‍ നടത്തിവരുന്നത്. കോവിഡ് ലോക്ഡൗണ്‍ മൂലമാണ് പണികള്‍ പൂര്‍ത്തിയാകാന്‍ വൈകിയത്. ഫെബ്രുവരി അവസാനത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നഴ്സറി മുതല്‍ പ്ലസ്ടു വരെ 650 ല്‍ അധികം കുട്ടികളാണ് പഠിക്കുന്നത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 280 ഏറെ വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളിലായി 360 വിദ്യാര്‍ഥികളുമാണ് പഠിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...