തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വലിയതുറ പോലീസ് കോടതിയെ അറിയിച്ചു. വധശ്രമം, ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജന്, മുഖ്യമന്ത്രിയുടെ ഗണ്മാന് അനില്‍കുമാര്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എയര്‍ക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.
അതേസമയം വിമാനത്തിനുള്ളില്‍ വച്ച് ഇ പി ജയരാജന് പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യതുവെന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തുകയും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ജയരാജന് പ്രതിരോധിച്ചിരുന്നു. ഇതേ തുടര്‍ന്നു ജയരാജന് വിമാനക്കമ്പനി മൂന്നു ആഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.