ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതുകൊണ്ട് വിമാനക്കമ്പനി നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്ന് ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതുകൊണ്ട് വിമാനക്കമ്പനി നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്ന് ഇ പി ജയരാജന്‍. ഇന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി വലിയ പ്രതിസന്ധിയിലാണ്. അതിനിടയ്ക്ക് അവരുടെ മേല്‍ കല്ലെടുത്തുവെയ്ക്കാന്‍ താനില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ‘അന്നത്തെ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കുറച്ചുകാലം ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. ശേഷം സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ അവിടെ പോകേണ്ടത് ഏറ്റവും ആവശ്യമായിരുന്നു. അന്നാണ് കോഴിക്കോട് നിന്നും ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത്. പിന്നീട് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിട്ടുണ്ട്.

ഇന്‍ഡിഗോ മാത്രമല്ല, ഇവിടെ എയര്‍സര്‍വ്വീസ് നടത്തുന്നതില്‍ വലിയ വീഴ്ചയുണ്ട്. ഇന്‍ഡിയോ സര്‍വ്വീസുകള്‍ റദ്ദാക്കി എത്ര യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. വിമാനസര്‍വ്വീസുകാര്‍ക്ക് ഇഷ്ടംപോലെ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുന്നത്. അത് സര്‍ക്കാരിന്റെ വീഴ്ചയാണ്’, എന്നും ഇ പി ജയരാജന്‍ പറഞ്ഞു. സീസണ്‍ വന്നാല്‍ വന്‍കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്. എങ്ങനെയാണ് ഇഷ്ടംപോലെ വിമാനകമ്പനികള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ സാധിക്കുന്നത്. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും വീഴ്ചയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുടേത് നല്ല വിമാന സര്‍വ്വീസാണ്. നല്ല നിലയില്‍ സര്‍വ്വീസ് നടത്തണം. ആയിരക്കണക്കിന് ആളുകളുടെ ജോലിയാണ്. പ്രതിഷേധം ഉള്ളതുകൊണ്ട് നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...