എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്ന് ഇ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. പിണറായി വിജയൻ പവർഫുൾ ആണെന്നും പ്രായം കൂടുംതോറും കർമ്മശേഷി കൂടുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. കെ കെ ശൈലജയെ പേരാവൂരിൽ നിർത്തി തോൽപ്പിച്ചു എന്നുള്ളത് തെറ്റായ പ്രചാരണമെന്നും പാർട്ടിയുടെ ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ് മത്സരിക്കാറുള്ളതെന്നും ഇ പി ജയരാജൻ പറഞ്ഞു. പാർട്ടിയെ നയിക്കുന്നത് കൂട്ടായ നേതൃത്വം. പിണറായി വിജയന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

വികസന കാര്യങ്ങളിൽ സിപിഐഎമ്മിന് നാടിൻറെ താൽപര്യമാണ് വലുതെന്ന് അദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾ സിപിഐഎമ്മിനെ വിട്ട് പോയി എന്ന് ആരും പറഞ്ഞിട്ടില്ല. ആരുടെ വോട്ട് ആർക്ക് പോയി എന്ന് പറയാൻ ആർക്കും സാധിക്കില്ല. നാട്ടിലെ മുഴുവൻ പേരും സഖാക്കളാണെന്ന നിഗമനത്തിൽ എങ്ങനെ എത്താൻ കഴിയുമെന്ന് അദേഹം ചോദിച്ചു. തളിപ്പറമ്പിൽ മാത്രമല്ല കേരളം ഒന്നാകെ വീഴ്ച ഉണ്ടായെന്ന് ഇപി ജയരാജൻ പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും വിജയം എന്നത് മാത്രമായിരുന്നു പ്രതീക്ഷ. കെ കെ ശൈലജയെയും തന്നെയും ഒതുക്കിയിട്ടില്ല. മാനദണ്ഡം അനുസരിച്ച് പാർട്ടി തീരുമാനം അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്ന് അദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...