എകെജി സെന്റര്‍ ബോംബേറ് കേസിലെ പ്രതിക്ക് കെ സുധാകരനുമായി അടുത്തബന്ധമെന്ന് ഇപി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: എകെജി സെന്റര്‍ ബോംബേറ് കേസിലെ പ്രതി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഇക്കാര്യത്തില്‍ നല്ലപോലെ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. ഇത്തരം ക്രിമിനല്‍ രാഷ്ട്രീയം കൊണ്ടു എങ്ങനെയാണ് മുന്‍പോട്ടുപോവാന്‍ കഴിയുകയെന്ന് അവര്‍ ചിന്തിക്കണം. കോണ്‍ഗ്രസ് ഓഫീസില്‍നിന്നും ബോംബുണ്ടാക്കിയ ആള്‍ കെപിസിസി പ്രസിഡന്റായാല്‍ ഇത്രയേ പ്രതീക്ഷിക്കാനാവൂ. സംഭവത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ഇപി ആരോപിച്ചു.

കേരളത്തിലെ പോലീസ് മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനയ്ക്ക് മാതൃകയാണ്. കൃത്യമായ തെളിവുകള്‍ ശേഖരിക്കാനുള്ളതിലാണ് പ്രതിയെ പിടികൂടാന്‍ വൈകിയതെന്നും ജയരാജന്‍ പറഞ്ഞു. തികച്ചും ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. കേരളാ പോലീസിന് ഇതിന് പൂച്ചെണ്ട് നല്‍കണം. ഹിന്ദുത്വ വര്‍ഗീയതയെ നേരിടാന്‍ ഇസ്ലാമിക വര്‍ഗീതയല്ല വേണ്ടത്. സംഘടനാ നിരോധനംകൊണ്ടു ഈ അപകടം തീരില്ലെന്നും എല്ലാ വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങള്‍ ഒന്നിക്കണമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...

ഇറാൻ സംഘർഷം : പസഫിക്കിലെ കാവൽ കുറച്ച് അമേരിക്ക

0
വാഷിങ്ടൺ : ഇറാനുമായുള്ള സൈനിക സംഘർഷം ശക്തമായതോടെ പസഫിക് മേഖലയിലെ തങ്ങളുടെ...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...