കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ് പദ്ധതിയെന്ന് ഇ.പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ യുവജന വിരുദ്ധ നയത്തിന്റെ ഭാഗമാണ് അഗ്‌നിപഥ് പദ്ധതിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ സ്വകാര്യവത്കരണം മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മ രാജ്യത്ത് പരിഹരിക്കപ്പെടുന്നില്ല. കോണ്‍ഗ്രസും ഇതെ പാതയിലാണ് സഞ്ചരിച്ചത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന് അഗ്‌നിപഥിനെതിരായ സമരത്തില്‍ സജീവമാകാന്‍ സാധിക്കാത്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

അഗ്‌നിപഥ് പദ്ധതി രാഷ്ട്ര സേവനത്തിനായല്ല, ഒരു രാഷ്ട്രത്തെ തന്നെ നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യന്‍ മിലിട്ടറിയെ ആര്‍എസ്‌എസ് പിടികൂടിയിരിക്കുകയാണ്. ഈ നിയമം സേനയില്‍ ആര്‍എസ്‌എസിന് കടന്നുകയറാന്‍ വഴിയൊരുക്കുന്ന ഒന്നാണ്. അഗ്‌നിപഥ് പൂര്‍ണമായും പിന്‍വലിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രാജ് ഭവനിലേക്ക് നടന്ന ഉദ്യോഗാര്‍ഥികളുടെ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...