Saturday, July 5, 2025 10:12 am

പകര്‍ച്ചവ്യാധി പ്രതിരോധം : ജില്ലയിലൊട്ടാകെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും ഡെങ്കിപനിക്കെതിരെ ജാഗ്രതവേണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലൊട്ടാകെ മെയ് ആറിന് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ റസിഡന്‍സ് അസോസിയേഷനുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തത്തോടെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്നതിനാല്‍ ജാഗ്രതവേണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. വെള്ളം സംഭരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, വലിച്ചെറിഞ്ഞിട്ടിരിക്കുന്ന ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍ പോളിന്‍ ഷീറ്റുകള്‍, റബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ ഷെയ്ഡ്, മഴവെള്ളപ്പാത്തികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടനല്‍കരുത്.

ഞായറാഴ്ച വീടുകളിലും വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സഥാപനങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊതുക് മുട്ടയിട്ട് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. കഴിഞ്ഞയാഴ്ചയിലെ ഡെങ്കി ഹോട്സ്പോട്ടുകള്‍ വാര്‍ഡടിസ്ഥാനത്തില്‍ മലയാലപ്പുഴ-3, 5, 6 വാര്‍ഡുകള്‍, കോന്നി – 7, 12, പത്തനംതിട്ട മുനിസിപ്പാലിറ്റി -10 , 22, പള്ളിക്കല്‍ – 12,15, ചന്ദനപ്പള്ളി – 10, 13, കുന്നന്താനം – 11, 12, മല്ലപ്പള്ളി- 9, 10. പനിയോടൊപ്പം തലവേദന, കണ്ണിനു പിറകില്‍ വേദന, പേശിവേദന, സന്ധിവേദന, ഛര്‍ദ്ദി എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാനലക്ഷണങ്ങള്‍. ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും കാണാം. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറയാന്‍ സാധ്യത ഉള്ളതിനാല്‍ സ്വയംചികിത്സ ഒഴിവാക്കി ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടണം. രോഗം മാറിയാലും മൂന്നുനാല് ദിവസം സമ്പൂര്‍ണ വിശ്രമം വേണം. വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുക് വലയ്ക്കുള്ളിലായിരിക്കണം. ഒരു തവണഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ അപകടമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ ദേശീയതലത്തിൽ ജനകീയ പ്രക്ഷോഭത്തിന് ആർജെഡി

0
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ ബിഹാറിൽ 'പ്രത്യേക തീവ്രപരിഷ്‌കരണ'ത്തിലൂടെ 4.7 കോടി...

മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു

0
ഇസ്‌ലാമാബാദ് : അമേരിക്കന്‍ ടെക് ഭീമനായ മൈക്രോസോഫ്റ്റ് പാകിസ്ഥാനിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍...

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം നടത്തിയതായി സംശയം ; 741 മരണങ്ങള്‍ സംശയനിഴലില്‍

0
അഹമ്മദാബാദ്: ഗുജറാത്തിലെ സർക്കാരാശുപത്രിയിൽ അനധികൃതമായി നടത്തിയ മരുന്ന് പരീക്ഷണങ്ങൾക്കിരയായ 741 വൃക്കരോഗികളുടെ...

എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേക്ക്‌ നയിച്ച കരുത്തുള്ള ജനനായകനാണ് വെള്ളാപ്പള്ളി നടേശന്‍ ; അഡ്വ.സിനിൽ മുണ്ടപ്പള്ളി

0
പന്തളം : എസ്.എൻ.ഡി.പി യോഗത്തെ വൻപുരോഗതിയിലേയ്ക്ക് നയിച്ച കരുത്തുള്ള ജനനായകനാണ്...