Saturday, May 18, 2024 3:41 pm

വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല ; പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം പ്രയോജനം ചെയ്തില്ല. പീക്ക് സമയത്തെ ഉപയോഗത്തിൽ നേരിയ കുറവുണ്ടായെങ്കിലും പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലെത്തി. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞു. ഉപയോഗം കുറഞ്ഞില്ലെങ്കിൽ ഏർപ്പെടുത്തേണ്ടി വരുമെന്ന നിലപാടിലാണ് കെഎസ്ഇബി. ഇന്നലെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഉപയോഗത്തിൽ കുറവുണ്ടായില്ല. വൃതത്തിന് ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക് എത്തുകയും ചെയ്തു. 115.9 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയിൽ നേരിയ കുറവുണ്ടായി. 5635 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ആവശ്യകത. പുറത്തുനിന്നും എത്തിച്ച വൈദ്യുതിയിലും വർദ്ധനയുണ്ടായി. 93 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്.

വർധിച്ച ഉപയോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് കെഎസ്ഇബി വിലയിരുത്തൽ. പലതവണ പറഞ്ഞിട്ടും ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല. രണ്ടുദിവസത്തെ ഉപയോഗം നോക്കി വീണ്ടും ലോഡ് ഷെഡിങ്ങിന് ശുപാർശ നൽകും. ഉപയോഗം കൂടിയതുകാരണം ലൈനുകൾ ഡ്രിപ്പാകുന്ന സ്ഥലങ്ങളിലാണ് പത്തു മിനിറ്റോളം കെ.എസ്.ഇ.ബി പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയത്. സംസ്ഥാനത്തിന് ആവശ്യമായതിൽ 20 ശതമാനം വൈദ്യുതി മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇതിനിടെ മേയ് മാസവും 19 പൈസയുടെ സർചാർജ് തുടരാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. മാർച്ച് മാസത്തെ ഇന്ധന സർചാർജായാണ് തുക ഈടാക്കുക. ഇതിൽ 10 പൈസ കെ.എസ്.ഇ.ബിയുടെ സർചാർജും 9 പൈസ റെഗുലേറ്ററി കമ്മിഷന്റെ സർചാർജുമാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിക്കണം ; ടി.കെ.ജയിംസ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

0
വെച്ചൂച്ചിറ : കേരളത്തിലെ വനശൃംഖലകളെ മാത്രം ഉൾപ്പെടുത്തി ഫോറസ്റ്റ് വില്ലേജുകൾ രൂപീകരിക്കണമെന്നും...

രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമിക്കുന്നതിലൂടെ സി.പി.എം പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് വി.ഡി. സതീശൻ

0
തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക്...

തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ പുതിയ കണ്ടെത്തൽ. പോലീസിന്റെ ആവശ്യ...

ഗ്യാസ് പ്രശ്‌നങ്ങള്‍ പെട്ടെന്ന് മാറ്റി എടുക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

0
ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന ഗ്യാസ് മിക്കവരുടെയും പ്രശ്‌നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന്...