റാന്നി : കൊറോണ രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് ഉദ്യോഗാര്‍ഥികള്‍ എത്തുന്നത് പരിമിതപ്പെടുത്തുന്നതിനായി ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, രജിസ്ട്രേഷന്‍ പുതുക്കല്‍ എന്നിവ http://www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി നടത്താം.
2020 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് ഗ്രേസ് പിരിഡ് മേയ് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈന്‍ നടത്തി പ്രിന്റൗട്ട് എടുത്ത് 90 ദിവസത്തിനുള്ളില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായാല്‍ മതി. പുതുക്കല്‍ നടത്തുന്നതിന് ഫോണ്‍ വഴി അറിയിച്ചാലും മതിയാകും. ഫോണ്‍: 04735 224388, 7012492061.
ഉദ്യോഗാര്‍ഥികള്‍ ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തണം
RECENT NEWS
Advertisment