ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുന:സ്ഥാപിക്കണം : കെ സി സി ദളിത് പ്രീ അസംബ്ലി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ദളിത് ക്രൈസ്തവർക്ക് പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പുനസ്ഥാപിക്കണമെന്നും തുല്യത നിഷേധിക്കുന്നത് മതത്തിൻറെ പേരിലുള്ള വിവേചനം ആണെന്നും നീതി നിഷേധം തുടർന്നാൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് അത് നയിക്കും എന്നും കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ട്രയനിയൽ അസംബ്ലിക്ക് മുന്നോടിയായി നടന്ന ദളിത് പ്രീ അസംബ്ലി സർക്കാരിനോട് ആവശ്യപ്പെട്ടു. മതത്തിൻറെ പേരിൽ വിവേചനം നടത്തുന്നത് ഭരണഘടന ലംഘനമാണെന്നും ദളിത് വിദ്യാർത്ഥികൾക്ക് തുല്യമായ ആനുകൂല്യങ്ങൾ നിഷേധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ സംസ്ഥാന സർക്കാർ ദളിത് ക്രൈസ്തവർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ദളിത് ക്രൈസ്തവരോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവേചനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അസംബ്ലി ആവശ്യപ്പെട്ടു. കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ് അസംബ്ലി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് മുഖ്യ സന്ദേശം നൽകി. കെസിസി ട്രഷറർ റവ. ഡോ. എൽ ടി പവിത്ര സിംഗ്, ബിഷപ്പ് മോഹൻ ഇമ്മാനുവേൽ, മേജർ ജോസ്, റവ.എ. ആർ നോബിൾ, റവ. ഡോ. ജെ. ഡബ്ലിയു. പ്രകാശ് എന്നിവർ പ്രസംഗിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാ‍ർ‌ തുടക്കത്തിൽതന്നെ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

‘കന്റോൺമെന്റ് ഹൌസ് ഇത് വരെ ഒഴിഞ്ഞു കിട്ടിയില്ല ; അതൃപ്തി പ്രകടിപ്പിച്ച് പിണറായി

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൌസ് തെരഞ്ഞെടുപ്പ്...

പ്ലീഡർ നിയമന വിവാദം : കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ സർക്കാർ

0
കൊച്ചി: സർക്കാർ അഭിഭാഷകരുടെ നിയമനത്തില്‍ കൈ പൊള്ളിയതോടെ കരുതൽ എടുക്കാൻ തീരുമാനം. ഇനിയുള്ള...

‘പ്രിയദര്‍ശിനി സൗജന്യയാത്ര’ ആളെപ്പറ്റിക്കല്‍ ; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

0
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ...