ബം​ഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് ; ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് തുടരും

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബം​ഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജമാഅത്തെ ഇസ്ലാമിക്കുളള വിലക്ക് തുടരും. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ വിലക്ക് സുപ്രീംകോടതി ശരിവെച്ചു. ബം​ഗ്ലാദേശ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഒബൈദുൽ ഹസൻ അദ്ധ്യക്ഷനായ അഞ്ചം​ഗ ബെഞ്ചാണ് വിലക്ക് ശരിവെച്ചത്. ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ പ്രധാന അഭിഭാഷകൻ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം കോടതിയിൽ ഹാജരായില്ല. വാദം കേൾക്കുന്നത് ആറാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു.

ജമാഅത്തെ ഇസ്ലാമിയുടെ പ്രമാണരേഖ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബം​ഗ്ലാദേശിന്റെ മതനിരപേക്ഷ ഭരണഘ​ടനയ്ക്ക് നിരക്കുന്നതല്ലെന്ന് പറഞ്ഞ് 2013ൽ ഹൈക്കോടതിയാണ് ആദ്യം വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇതുമൂലം 2014ലേയും 2019ലേയും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ഇതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോട‌തി വിധി പ്രകാരം പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനും പാർട്ടി ചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ജനുവരി ഏഴിനാണ് ബം​ഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുക. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും(ബിഎൻപി) ജമാഅത്തെ ഇസ്ലാമിയും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കണമെന്നും ഇടക്കാല സർക്കാരിനെ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ആക്രമണം

0
ദില്ലി: കിഴക്കൻ ദില്ലിയിലെ മയൂർ വിഹാറിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഘത്തെ...

സിപിഎമ്മിനെതിരെ വിമർശനം തുടർന്ന് ജി. സുധാകരൻ

0
ആലപ്പുഴ: സിപിഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് എംഎൽഎ ജി. സുധാകരൻ. സിപിഎം നേതാക്കൾ...

വിയറ്റ്‌നാം ബോട്ട് അപകടം : മലയാളി ദമ്പതികളുടെ മൃതദേഹം ഇന്ന് മുംബൈയിൽ എത്തിക്കും

0
മുംബൈ : വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന്...

സെൻസസ് പ്രവർത്തനങ്ങളിൽ അമിത ജോലിഭാരം ; പരാതിയുമായി അധ്യാപക സംഘടനകൾ

0
തിരുവനന്തപുരം: സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി അമിത ജോലിഭാരമെന്ന പരാതിയുമായി അധ്യാപക സംഘടനകൾ....