തിരുവല്ല : കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിൽ ചാരായം വാറ്റ് നടത്തിയ സാമൂഹ്യ വിരുദ്ധരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം ജില്ലാ കമ്മിറ്റി എക്സൈസ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് എൻ.എം.രാജു ധർണ്ണ ഉദ്ഘാടനം ചെയ്തു. കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, നഗരസഭ കൗൺസിലർമാരായ ബിജു ലങ്കഗിരി, സണ്ണി മനയ്ക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ദീപക് മാമ്മൻ മത്തായി, ജില്ലാ സെക്രട്ടറി ജോജി പി. തോമസ്, വൈസ് പ്രസിഡന്റ് മനോജ് മടത്തുംമൂട്ടിൽ, ട്രഷറാർ ബെന്നി മനയ്ക്കൽ, കേരളാ കോൺഗ്രസ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ എന്നിവർ പ്രസംഗിച്ചു.
ഇരവിപേരൂര്‍ കമ്മ്യുണിറ്റി കിച്ചന്‍ വിഷയം ; കേരളാ യൂത്ത് ഫ്രണ്ട് (എം) ജോസ് വിഭാഗം ധർണ്ണ നടത്തി
RECENT NEWS
Advertisment