ഇരവിപേരൂര്‍ : ഇരവിപേരൂരിനെ സമ്പൂര്‍ണ ഡിജിറ്റല്‍ പഞ്ചായത്തായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ 40 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള അധ്യക്ഷനായി.
കുര്യാക്കോസ് മാര്‍ ഗ്രിഗോറിയസ് മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനന്തഗോപന്‍, ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു, കോയിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ബ്ലോക്ക് അംഗം എല്‍സ തോമസ്, എന്‍ എസ് രാജീവ്, സിപിഐ എം ഏരിയ ഇരവിപേരൂര്‍ സെക്രട്ടറി പി സി സുരേഷ് കുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിന്‍സണ്‍ വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമിത രാജേഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനില്‍ മറ്റത്ത്, ബിജെപി ജില്ലാ കമ്മിറ്റി അംഗം ചന്ദ്രന്‍പിള്ള, കെ കെ വിജയമ്മ, ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു.
ഇരവിപേരൂര്‍ ജീവന്‍ രക്ഷാ സമിതിയുടെ ആഭിമുഖ്യത്തില്‍ കരള്‍ ശസ്ത്രക്രിയ നടത്താനായി തീരുമാനിച്ച കുട്ടിക്ക് ആറ് ലക്ഷം രൂപകൈമാറി. ഷാര്‍ജാ സെന്റ് മേരിസ് ക്‌നാനായ ചര്‍ച്ച് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കുര്യാക്കോസ് മാര്‍ ഗ്രിഗോറിയസ് മെത്രാപോലീത്ത 2 ലക്ഷം രൂപയുടെ മരുന്ന് ഓതറ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് നല്‍കി. മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ അനന്തഗോപനെ പഞ്ചായത്ത് ആദരിച്ചു.