കോന്നി മെഡിക്കൽ കോളേജ്‌ : അത്യാഹിതവിഭാഗം 11ന്‌ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോന്നി : ഗവ.മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം 11 ന്‌ രാവിലെ 10.30 ന് ആരോഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ഐസിയു, ഓപ്പറേഷൻ തീയറ്റർ എന്നിവയും 11ന്‌ തുടങ്ങും. ആരോഗ്യമന്ത്രി തിരുവനന്തപുരത്തും കോന്നിയിലും വിളിച്ചു ചേർത്ത യോഗത്തിൽ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവർത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടർന്ന് അതിവേഗത്തിലാണ് എല്ലാം സജ്ജമായത്.

മെഡിക്കൽ കോളേജ്‌ ഒപി, ഐപി വിഭാഗങ്ങൾ നേരത്തേ പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് ചികിത്സയും മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ കോവിഡ് ടെസ്‌റ്റിങ്ങും വാക്സിനേഷനും നടക്കുന്നുണ്ട്. അഡ്വ.കെ.യു ജനീഷ്‌കുമാർ എംഎൽഎയും കലക്ടർ ദിവ്യ എസ് അയ്യരും ഓക്സിജൻ പ്ലാന്റിന്റെ നിർമ്മാണപുരോഗതി വിലയിരുത്തി. അത്യാഹിത വിഭാഗത്തിൽ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു വിഭാഗങ്ങൾ ഉണ്ടാകും. എല്ലാ വിഭാഗവും പ്രവർത്തിക്കാനാവശ്യമായ ഡോക്ടർമാരും മറ്റു ജീവനക്കാരും ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്.

ഓപ്പറേഷൻ തീയറ്ററിലേക്കാവശ്യമായ അനസ്തേഷ്യാ വർക്ക് സ്റ്റേഷൻ, ഓപ്പറേഷൻ ടേബിൾ, ഷാഡോലെസ്‌ ലൈറ്റ്, ഡയാടെർമി, ഡീസിബ്രിലേറ്റർ തുടങ്ങി എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഐസിയുവിൽ 4 വെന്റിലേറ്റർ, 12 ഐസിയു ബെഡ്, 50 ഓക്സിജൻ കോൺസൺട്രേറ്റർ, മൂന്ന്‌ കാർഡിയാക്ക് മോണിറ്റർ, ബെഡ് സൈഡ് ലോക്കർ, ബെഡ് ഓവർ ടേബിൾ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഫർണിച്ചറുകൾ ഉദ്ഘാടനത്തിനു മുൻപായി എത്തിക്കും. ഐപിയ്ക്കായി ഓക്സിജൻ സൗകര്യമുള്ള 120 കിടക്കകൾ സജ്ജമാക്കി.  എംഎൽഎ ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള അൾട്രാസൗണ്ട് സ്കാനിങ്‌ മെഷീനും സ്ഥാപിച്ചു. 2022-23 വിദ്യാഭ്യാസ വർഷത്തിൽ അഡ്മിഷൻ ആരംഭിക്കാമെന്ന് പ്രതീക്ഷിക്കുന്നതായി എംഎൽഎ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...