ക്രിസ്ത്യൻ ദേവാലയങ്ങളിലെ കേരള സ്റ്റോറി പ്രദർശനം ; രൂക്ഷ വിമർശനവുമായി എറണാകുളം – അങ്കമാലി അതിരൂപത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരള സ്റ്റോറി എന്ന വിദ്വേഷ സിനിമ കൃസ്ത്യന്‍ ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം – അങ്കമാലി അതിരൂപത. കേരള സ്റ്റോറിയെ നല്ല പാഠമാക്കുന്നവര്‍ മണിപ്പൂരിനെ മറന്നോയെന്ന് എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തിലൂടെ ചോദിച്ചു. കേരളത്തില്‍ സാമുദായിക വിഭജനം ഉണ്ടാക്കുക, കേരളത്തെ അപകീര്‍ത്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ സംഘപരിവാര്‍ നിര്‍മ്മിച്ച കേരള സ്റ്റോറി എന്ന വിദ്വേഷ സിനിമ ഇടുക്കി അതിരൂപതയ്ക്ക് കീ‍ഴിലുളള ചില ദേവാലയങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെയാണ് എറണാകുളം – അങ്കമാലി അതിരൂപതയുടെ മുഖ പ്രസിദ്ധീകരണമായ സത്യദീപം മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

വിദ്വേഷത്തിന്‍റെ കേരള സ്റ്റോറിയെ നല്ലപാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നത് മനപ്പൂര്‍വ്വമാണോ എന്ന് മുഖപ്രസംഗം ചോദിക്കുന്നു. പളളിയിലെ കാര്യം പളളിക്കാര്‍ നോക്കും എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പളളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പളളിപരിപാടി തന്നെയായി കണക്കാക്കുമോ എന്നതാണ് മറ്റൊരു ചോദ്യം. പ്രണയക്കെണിയെക്കുറിച്ച് പഠിപ്പിക്കാന്‍ ഇസ്ളാം വിരുദ്ധത പ്രചരിപ്പിക്കേണ്ടതില്ലെന്നും സത്യദീപം ചൂണ്ടിക്കാണിക്കുന്നു. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി അതിരൂപതയുടെ നടപടിക്കെതിരെ കൃസ്തു മതവിശ്വാസികള്‍ക്കിടിയില്‍ ഉയരുന്ന ശക്തമായ പ്രതിഷേധമാണ് സത്യദീപം മുഖപ്രസംഗത്തില്‍ പ്രതിഫലിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...