എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മത്സരിച്ച കൊച്ചി മണ്ഡലത്തില്‍ പ്രചരണം പാളിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് മത്സരിച്ച കൊച്ചി മണ്ഡലത്തില്‍ പ്രചരണം പാളിയെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. മണ്ഡലത്തിന് പുറത്തുനിന്നുള്ള പ്രവര്‍ത്തകരെ ഉപയോഗിച്ചാണ് പ്രചരണ ഏകോപനം നടത്തിയത്. രാഹുല്‍ ഗാന്ധിയുടെ പൊതുയോഗത്തില്‍ ആള് കുറഞ്ഞതും പ്രചരണ ചുമതലയുള്ള നേതാക്കളെ പ്രതിരോധത്തിലാക്കി. പ്രചരണം പാളിയിട്ടില്ലെന്നും മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രചരണ ചുമതലയില്‍ ഉണ്ടായിരുന്ന എന്‍. വേണുഗോപാല്‍ പറഞ്ഞു. ലത്തീന്‍ സഭയുടെ എതിര്‍പ്പ്, കാസയുടെ വര്‍ഗീയ പ്രചാരണം തുടങ്ങി നിരവധി വെല്ലുവിളികളാണ് കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് ഷിയാസ് നേരിട്ടത്. ഇത് ഫലപ്രദമായി ചെറുക്കാന്‍ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാക്കള്‍ ഇടപെട്ടില്ലെന്നാണ് പ്രധാന പരാതി.

ഡൊമിനിക് പ്രസന്‍റേഷന്‍ , എന്‍. വേണുഗോപാല്‍ , പി.എച്ച് നാസര്‍ എന്നിവര്‍ക്കായിരുന്നു പ്രചരണ ചുമതല. രാഹുല്‍ ഗാന്ധി പങ്കെടുത്ത പൊതുയോഗത്തില്‍ പതിനായിരത്തോളം കസേര നിരത്തിയിട്ടും ആയിരം പേര്‍ പോലും പങ്കെടുത്തില്ല. ആള് കുറഞ്ഞതില്‍ രാഹുല്‍ ഗാന്ധിയും അസംതൃപ്തി അറിയിച്ചെന്നാണ് വിവരം. കൊട്ടിക്കലാശം നിശ്ചയിച്ച സ്ഥലത്ത് നിന്ന് തുടങ്ങാനായില്ലെന്ന് മാത്രമല്ല, മറ്റൊരിടത്ത് പ്രാദേശികമായി നടത്തിയ കൊട്ടിക്കലാശത്തിലേക്ക് സ്ഥാനാര്‍ഥിക്ക് പോയി ചേരേണ്ടിയും വന്നു. പ്രചരണ പരിപാടികള്‍ ഏകോപിപ്പിച്ചത് ഷിയാസിന്‍റെ അനുയായികളായ മറ്റു മണ്ഡലങ്ങളില്‍ നിന്ന് എത്തിയ പ്രവര്‍ത്തകരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...