എറണാകുളം ആർക്കൊപ്പം? ആത്മവിശ്വാസത്തിൽ യുഡിഎഫ് ക്യാമ്പ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയിൽ ഇത്തവണ ആധിപത്യം ഉറപ്പിക്കാൻ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടമാണ് നടന്നത്. നിലവിൽ ജില്ലയിലെ 14 നിയമസഭാ സീറ്റുകളിൽ ഒൻപത് എണ്ണം യുഡിഎഫിനും അഞ്ചെണ്ണം എൽഡിഎഫിനുമാണ്. എൽഡിഎഫ് തരംഗമുണ്ടായ 2021-ൽ പോലും യുഡിഎഫിനെ കൈവിടാത്ത ചരിത്രമാണ് എറണാകുളത്തിനുള്ളത്. മുന്നണികളുടെ പ്രതീക്ഷകൾ പെരുമ്പാവൂർ, അങ്കമാലി, ആലുവ, പറവൂർ, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, പിറവം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങൾ നിലവിൽ യുഡിഎഫിനൊപ്പമാണ്. കളമശ്ശേരി, വൈപ്പിൻ, കൊച്ചി, കുന്നത്തുനാട്, കോതമംഗലം എന്നിവ എൽഡിഎഫിന്റെ കൈവശവുമാണ്.

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ശക്തമായ ജനവികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും 14 സീറ്റുകളും തൂത്തുവാരുമെന്നുമാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിർണായക പോരാട്ടങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖർ മാറ്റുരയ്ക്കുന്ന മണ്ഡലങ്ങൾ എറണാകുളത്ത് ഇത്തവണയുമുണ്ട്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കളമശ്ശേരിയിൽ മന്ത്രി പി. രാജീവും ജനവിധി തേടുന്നു. ബിജെപി എ ക്ലാസ് മണ്ഡലമായി കരുതുന്ന തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥി അഞ്ജലി നായർക്കെതിരെ തുടക്കത്തിൽ പാർട്ടിയിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും അവസാന ഘട്ടത്തിൽ ഒത്തൊരുമയോടെ മുന്നേറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന്...

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച...

ഇന്ന് കർക്കിടക വാവ് ; പിതൃപുണ്യം തേടി ആയിരങ്ങൾ ; ക്ഷേത്രങ്ങളിലും പ്രത്യേക ബലി...

0
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക...

ഭിന്നശേഷിക്കാരെ കൈവിട്ട് കൈവല്യ ; അപേക്ഷിച്ച 84 പേരില്‍ ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല

0
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ കൈവല്യയില്‍ അപേക്ഷിച്ച 84...

‘സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല’ ; ഗള്‍ഫിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ്

0
ഒമാന്‍ : ഗള്‍ഫ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര...