എറണാകുളത്ത് നിന്ന് പോയ യുവതിയെ ബംഗളൂരുവിൽ വെച്ച് പീഡിച്ചിച്ചു ; രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: എറണാകുളത്ത് നിന്ന് ബംഗളൂരുവിലെ സഹോദരന്റെ വീട്ടിലേക്ക് പോയ യുവതിയെ രണ്ടംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. സഹോദരനെ മർദിച്ചവശനാക്കിയാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി ബംഗളൂരു കെ.ആർ. പുരത്താണ് സംഭവം. ബിഹാർ സ്വദേശിനിയായ യുവതി​യാണ് കൂട്ട ബലാത്സംഗത്തിനിരയായത്. പ്രതികളായ കെ.ആസിഫ് (28), യു.സഈദ്(29) എന്നിവരെ മഹാദേവപുര പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ബക്ക ജില്ല സ്വദേശിയായ യുവതി ഒരു മാസമായി കേരളത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ആ ജോലി ഇഷ്ടപ്പെടാത്തതിനാൽ ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു.

ബുധനാഴ്ച രാത്രി ബിഹാറിലേക്ക് മടങ്ങാൻ എറണാകുളത്ത് നിന്ന് ട്രെയിനിൽ കയറി ബംഗളൂരുവിലുള്ള സഹോദരന്റെ അടുത്തേക്ക് വരികയായിരുന്നു. ബുധനാഴ്ച അർധരാത്രി കഴിഞ്ഞ് കെആർ പുരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി സഹോദരനൊപ്പം മഹാദേവപുരയിലേക്ക് പോകുമ്പോൾ ബൈക്ക് തടഞ്ഞ് ആക്രമിക്കുകയായിരുന്നു. യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. സഹായത്തിനായുള്ള യുവതിയുടെ നിലവിളി കേട്ട് വഴിയാത്രക്കാർ സ്ഥലത്തെത്തി. അവർ പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പി.എം ശ്രീ പ​ദ്ധതിയിലെ മുഖ്യമന്ത്രിയുടെ നിലപാടിൽ വിമർശനവുമായി കെ അനിൽകുമാർ

0
 തിരുവനന്തപുരം: പി.എം ശ്രീ പ​ദ്ധതിയിൽ സംസ്ഥാന സർക്കാർ ഭാഗമായി കഴിഞ്ഞുവെന്നും പിന്മാറാൻ...

പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന് പരാതി

0
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തിൽ വച്ച് ഇടുക്കി സ്വദേശിയായ 17കാരന് ക്രൂരമർദ്ദനമെന്ന്...

കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ് ; കാഷ്വൽ സ്വീപ്പർ ശിവപ്രസാദ് പിടിയിൽ

0
കാസർ​ഗോഡ്: കാസർ​ഗോഡ് ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്. രഹസ്യ വിവരത്തിൻ്റെ...

കോഴിക്കോട് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യ വിചാരണ ചെയ്തു

0
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി നീലേച്ചു കുന്നിൽ ആൾക്കൂട്ട വിചാരണ. കാറിൽ ഇടിച്ച് നിർത്താതെ...