എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : എറണാകുളത്ത് വീണ്ടും ഹണി ട്രാപ് തട്ടിപ്പ്. ചേരാനെല്ലൂരിൽ യുവതിയടക്കം രണ്ട് പേർ കസ്റ്റഡിയിലായി. കൊല്ലം സ്വദേശിനിയും എറണാകുളം സ്വദേശിയുമാണ് അറസ്റ്റിലായത്. നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒന്നരമാസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ഹണിട്രാപ്പ് കേസാണ് ഇത്. കൊല്ലം മയ്യനാട് സ്വദേശിനിയും എറണാകുളം കുന്നുംപുറം സ്വദേശിയായ യുവാവും ചേർന്നാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. കേസിലെ പ്രതിയായ യുവാവിന്റെ സുഹൃത്താണ് തട്ടിപ്പിന് ഇരയായത്.

19 വയസുകാരനായ യുവാവിനെ ഹോട്ടലിൽ വിളിച്ചുവരുത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. യുവാവിൽ നിന്ന് പണവും സ്വർണവും അപഹരിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർന്നാണ് തട്ടിപ്പുകാർ അറസ്റ്റിലാകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...