കൊച്ചി : 10 രൂപക്ക് ഉച്ചഭക്ഷണവുമായി സമൃദ്ധി @ കൊച്ചി പേരില്‍ നഗരസഭയുടെ ജനകീയ ഹോട്ടല്‍ എറണാകുളം നോര്‍ത്ത് പരമാര റോഡിലെ നഗരസഭ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പുരഹിത കൊച്ചി എന്ന ആശയം എന്‍യുഎല്‍എം പദ്ധതി വഴിയാണ് നടപ്പാക്കുന്നത്.
1500 പേര്‍ക്ക് ഭക്ഷണം തയാറാക്കാവുന്ന വിധത്തിലുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ കേന്ദ്രീകൃത അടുക്കളയാണ് തയാറാക്കിയിട്ടുള്ളത്. കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. കേന്ദ്രീകൃത അടുക്കള എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത് കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ എ.എഫ്.ആര്.എച്ച്.എം വഴിയാണ്.