ബംഗളൂരുവിലെ 300 ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌ ; മുൻമുഖ്യമന്ത്രി ബി.എസ്.യെദൂരപ്പയുടെ സ്ഥാപനങ്ങളിലും റെയഡ്

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബംഗളൂരുവിലെ 300 ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്‌. കർണാടക മുൻമുഖ്യമന്ത്രി ബി.എസ്.യെദൂരപ്പയുടെ വിശ്വസ്ഥരുടേയും മകൻ്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയഡ് നടത്തുന്നു. ബി എസ് യെദൂരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റായ ഉമേഷിൻ്റെ സ്ഥാപനങ്ങളിലും മകൻ വിജയേന്ദ്രയ്ക്ക് പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌. ഇന്ന് രാവിലെ മുതലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

കർണാടകയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രഭാവം ഗുണം ചെയ്യില്ലെന്ന പ്രസ്താവന കുറച്ചു ദിവസം മുൻപ് യെദൂരപ്പ നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നൽകാത്തതിൽ ബിജെപിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു. തുടർന്നാണ് യെദൂരപ്പയെ സമ്മർദ്ദത്തിലാക്കി ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് നടന്നത്.

ഉമേഷിൻ്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സർക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്പ്രേ സ്റ്റാർ റെസിഡൻസി, ആർ. എൻ്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...