പൂനെ : പൂനെ, എറണാകുളം ദ്വൈവാര സ്പെഷല്‍ ട്രെയിന്‍ സര്‍വീസ് 27 മുതല്‍ ആരംഭിക്കും. ജനുവരി 31 വരെയാണ് സ്പെഷ്യല്‍ സര്‍വീസ് നടത്തുക. രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 5.50ന് പുണെയിലെത്തും.
സര്‍വീസിന്‍റെ റിസര്‍വേഷന്‍ ആരംഭിച്ചു. ട്രെയിനിന്റെ സ്റ്റോപ്പുകള്‍ തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, കാര്‍വാര്‍, മഡ്ഗാവ്, സാവന്ത്‌വാടി, രത്‌നഗിരി, പനവേല്‍ എന്നിവിടങ്ങളിലാണ് .തിരക്കു കണക്കിലെടുത്തു എറണാകുളം-കാരയ്ക്കല്‍ എക്സ്പ്രസില്‍ അധികമായി ഒരു ജനറല്‍ കോച്ച് അനുവദിച്ചെന്നും റെയില്‍വേ അറിയിച്ചു.