യുവനടി റിനി ആൻ ജോർജിന് സൈബർ ആക്രമണത്തിൽ കേസെടുത്ത് എറണാകുളം റൂറൽ സൈബർ പോലീസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : യുവനടി റിനി ആൻ ജോർജിന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്ന സൈബർ ആക്രമണത്തിൽ എറണാകുളം റൂറൽ സൈബർ പോലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ റിനി ആൻ ജോർജ് ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് അവർക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായത്. ഇതിനെ തുടർന്ന് മുഖ്യമന്ത്രി, എറണാകുളം റൂറൽ എസ്പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്ക് നടി പരാതി നൽകിയിരുന്നു. പരാതിക്കൊപ്പം നടി ചില ഓൺലൈൻ ചാനലുകളുടെ ലിങ്കുകളും ഹാജരാക്കി. തന്നെ അപകീർത്തിപ്പെടുത്താനും മോശക്കാരിയായി ചിത്രീകരിക്കാനും ശ്രമിക്കുന്നതായി റിനി ആരോപിക്കുന്നു.

രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ തുടങ്ങിയവർക്കെതിരെയാണ് നടി പ്രധാനമായും പരാതി നൽകിയിരിക്കുന്നത്. തന്റെ സ്വകാര്യതയെയും സുഹൃത്തുക്കളുടെ സ്വകാര്യതയെയും ബാധിക്കുന്ന ഈ സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും നേരിട്ട് ആക്രമിച്ചവരെയും കണ്ടെത്തണമെന്ന് നടി ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്താവുന്ന കുറ്റങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...