കുവൈത്തിൽ വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷപെട്ട ഡ്രൈവർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടമുണ്ടാക്കിയ ശേഷം രക്ഷപെട്ട ഡ്രൈവറെ പോലീസ് പിടികൂടി. വാഹനാപകടത്തിൽ ഒരാള്‍ മരണപ്പെട്ടിരുന്നു. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് ആണ് അപകടത്തിന് കാരണമായ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. അൽഖസർ പോലീസ് സ്റ്റേഷനിൽ ലഭിച്ച അപകടത്തെ കുറിച്ചുള്ള അടിയന്തിര ഫോൺ കോളിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പക്ഷേ അപ്പോഴേക്കും വാഹനവുമായി ഡ്രൈവർ സ്ഥലത്തു നിന്ന് രക്ഷപെടുകയായിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിൽ അഫ്ഗാൻ വംശജനായ ഡ്രൈവറെ കണ്ടെത്താനായി. ഫിർദൗസ് പ്രദേശത്ത് വാഹനവുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഇയാളെ ഇവിടെ നിന്ന് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ അപകടം മനഃപൂര്‍വ്വം അല്ലായിരുന്നെന്നും നിയമപരമായ പ്രശ്നങ്ങൾ ഭയന്നാണ് സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞതെന്നും ഇയാൾ സമ്മതിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികൃതർക്ക് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...