മലപ്പുറം: എംഎല്‍എ കെ ടി ജലീലിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ. മുസ്‌ലിം, മലപ്പുറം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന വെള്ളാപ്പള്ളി നടേശനെ പിന്തുണക്കാൻ ഒരു ഇടതുപക്ഷ നേതാവും വന്നിട്ടില്ല. പക്ഷേ കെ ടി ജലീൽ വന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആയിരുന്നല്ലോ കെ ടി ജലീൽ. എന്നിട്ട് അദ്ദേഹം മലപ്പുറത്തിന് വേണ്ടി എന്ത് ചുക്കാണ് ചെയ്തതെന്ന് പി വി അൻവർ വാർത്തസമ്മേളനത്തിൽ ചോദിച്ചു. ജലീൽ പറയുന്നത് ആരും വിശ്വസിക്കില്ല. അത് ജലീലിനും അറിയാം. അതാണ് ഖുർആനെ കയ്യിൽ പിടിക്കുന്നത്. ജലീലിന്റെ കയ്യിൽ എപ്പോഴും രണ്ട് സഞ്ചികൾ ഉണ്ടാകും. ഒന്നിൽ ഖുർആനും മറ്റൊന്നിൽ യൂത്ത് ലീഗ് കാർ ഉടുത്ത തുണിയുമാണെന്ന് പി വി അൻവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യുഡിഎഫിനെയും പി വി അൻവർ വിമർശിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയാണ് സിപിഎം. അതിനെ പ്രതിരോധിക്കാൻ യുഡിഎഫിലെ ഒരു മുതിർന്ന നേതാവും തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























