എരുമേലി : മുട്ടപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് വീട്ടിലേക്കു ഇടിച്ചുകയറി ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗുരുസ്വാമിയാണ് അപകടത്തിൽ മരിച്ചത്. മുട്ടപ്പള്ളിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക സ്വദേശികളുടെ കാർ നിയന്ത്രണം വിട്ട് കണമല സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവും മുൻ വില്ലേജ് അസിസ്റ്റന്റുമായ മലമ്പാറക്കല്‍ എം.എം തമ്പിയുടെ വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ സിറ്റൗട്ടും മുറിയും ഉൾപ്പെടെ വീട് ഭാഗികമായി തകർന്നു. കർണാടക സ്വദേശി 75 വയസുള്ള ദോദ്ദ മനുഅപ്പയാണ് അപകടത്തിൽ മരിച്ചത്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. എരുമേലി പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.