റാന്നിയിൽ ഇ എസ് ഐ ആശുപത്രി 20ന് പ്രവർത്തനം ആരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നിയിൽ അനുവദിച്ച ഇ എസ് ഐ ആശുപത്രി ഫെബ്രുവരി 20 രാവിലെ 11 മണിക്ക് റാന്നി ബ്ലോക്ക് പടിയിൽ മുൻപ് കെഎസ്ടിപി ഓഫീസ് പ്രവർത്തിച്ച ബിൽഡിങ്ങിൽ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. അഡ്വ പ്രമോദ് നാരായണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, തദ്ദേശ ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

അഡ്വ പ്രമോദ് നാരായണൻ എംഎൽഎയുടെ ശ്രമഫലമായാണ് തോട്ടം തൊഴിലാളികൾ ഏറെയുള്ള റാന്നിയിൽ ഇഎസ്ഐ ഡിസ്പെൻസറി അനുവദിച്ചത്. ഇഎസ്ഐ മാനദണ്ഡപ്രകാരം അനുയോജ്യമായ കെട്ടിടം ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത് വൈകിയിരുന്നു. തുടർന്ന് ഇ എസ് ഐ കോർപ്പറേഷൻ വാടകയ്ക്ക് കെട്ടിടം കരാർ ക്ഷണിച്ചാണ് കെട്ടിടം കണ്ടെത്തി പ്രവർത്തനം ആരംഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...