ഇഎസ്‌ഐ ആശുപത്രികളില്‍ നിന്നു മരുന്നുകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് ചെയ്യുന്ന തുകയുടെ പരിധി ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇഎസ്‌ഐ ആശുപത്രികളില്‍ നിന്നു മരുന്നുകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് ചെയ്യുന്ന തുകയുടെ പരിധി ഉയര്‍ത്തി. പരമാവധി 2000 രൂപയായിരുന്നതു 10000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. നേരത്തേ 2000 രൂപയ്ക്കുമേലുള്ള ബില്ലുകള്‍ റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കു വിടുമായിരുന്നു. ഈ ഉദ്യോഗസ്ഥനും പാസാക്കാവുന്ന തുകയുടെ പരിധി ഉയര്‍ത്തിയിട്ടുണ്ട്. ഈ ഉദ്യോഗസ്ഥന്‍ ഇതുവരെ പരമാവധി 6000 രൂപയാണ് പാസാക്കിയിരുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഈ ഉദ്യോഗസ്ഥന് പാസാക്കാവുന്ന ബില്ലിന്റെ പരിധി 25000 രൂപയാക്കി. ജോയിന്റ് ഡയറക്ടര്‍ക്ക് 75000 രൂപ വരെ അനുവദിക്കാം.

റീജണല്‍ കരാര്‍ അനുസരിച്ചാണ് ഇഎസ്‌ഐ ആശുപത്രികളില്‍ മരുന്നു ലഭ്യമാക്കുന്നത്. മരുന്നു തീരുമ്പോള്‍ രോഗികള്‍ക്കു പുറത്തുനിന്നു വാങ്ങേണ്ടിവരുന്നു. കരാര്‍ അനുസരിച്ച്‌ ഇഎസ്‌ഐ കോര്‍പ്പറേഷന് ഒരു രൂപയ്ക്കു ലഭിക്കുന്ന ഗുളിക 4 രൂപയ്ക്കാണു രോഗികള്‍ പുറത്തുനിന്നു വാങ്ങുന്നത്. പിന്നാലെ ഇതിന്റെ റീഇംബേഴ്‌സ്‌മെന്റ് ബില്ലുകള്‍ പാസാക്കുന്നതിന്റെ നടപടികളും വരും.

അതിനാല്‍ 2 മാസത്തിലൊരിക്കല്‍ ആശുപത്രികളിലെ സ്ഥിതി വിലയിരുത്തി ആവശ്യമായ മരുന്നു ലഭ്യമാക്കണമെന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ ആവശ്യം പരിഗണിക്കാമെന്ന് ഇഎസ്‌ഐ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ലക്ഷം ഇഎസ്‌ഐ അംഗങ്ങള്‍ക്കായി 141 ആശുപത്രികളാണുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...