പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി : നടപടിക്ക് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊല്ലം ജില്ലയിലെ മരാമത്തു പ്രവൃത്തികൾ സംബന്ധിച്ച് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിക്ക് നേരത്തേതന്നെ നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ജി. സുധാകരൻ. പൊതുമരാമത്ത് വകുപ്പിലെ അഴിമതി റിപ്പോർട്ട് മന്ത്രിയുടെ ഓഫീസ് പൂഴ്ത്തി എന്ന രീതിയിൽ ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. ഫയൽ കൈകാര്യം ചെയ്യുന്ന പ്രൈവറ്റ് സെക്രട്ടറി കോവിഡ് മൂലം ഇരുപതു ദിവസം ചികിത്സയിലായിരുന്നു. മന്ത്രി നടപടിക്കു നിർദേശിച്ച ഉദ്യോഗസ്ഥരെ ഇലക്‌ഷൻ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിച്ച് ആവശ്യമെങ്കിൽ ഇലക്‌ഷൻ കമ്മിഷന്റെ അനുവാദം വാങ്ങി നടപടി സ്വീകരിക്കേണ്ടത് വകുപ്പ് സെക്രട്ടറിയാണ്.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം പൊതുമരാമത്തു ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ ഇതുവരെ മടിച്ചിട്ടില്ല. പരാതികളുടെയും പരിശോധനയുടെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ചീഫ് എൻജിനിയർമാർ, സൂപ്രണ്ടിങ് എൻജിനിയർമാർ, എക്സിക്യുട്ടീവ് എൻജിനിയർമാർ എന്നിവരടക്കം മരാമത്തു വകുപ്പിലെ 150-ഓളം ഉദ്യോഗസ്ഥർക്കെതിരേ ഇതിനോടകം നടപടിയെടുത്തിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ ദുരുദ്ദേശ്യപരമായ താത്‌പര്യങ്ങളാണ് ഈ വ്യാജവാർത്തയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി

0
എറണാകുളം:  എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി....

പത്തനംതിട്ട ഡി.സി.സിയുടെ ആഗസ്റ്റ് 4 ന് നടക്കേണ്ട നേതൃയോഗം മാറ്റിവെച്ചു

0
പത്തനംതിട്ട : ജില്ലയിൽ പേമാരിയും പ്രളയവും മാറ്റമില്ലാതെ തുടരുന്ന പ്രത്യേക സാഹചര്യത്തിൽ...

സി.എം.എഫ്.ആർ.ഐ യിൽ ‘മുർബേൺ’ ശാസ്ത്ര ചർച്ചക്ക് തുടക്കമായി

0
കൊച്ചി : കോശങ്ങളിലെ ജൈവ പ്രക്രിയകളെക്കുറിച്ചുള്ള പുതിയ ശാസ്ത്രീയ നിരീക്ഷണമായ'മുർബേൺ' സിദ്ധാന്തത്തെക്കുറിച്ചുള്ള...

വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് വിഷപ്പാമ്പുകള്‍

0
പത്തനംതിട്ട : വെള്ളപ്പൊക്കത്തില്‍ റാന്നി, കോന്നി, തിരുവല്ല, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍...