അവശ്യസേവന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 31 മുതല്‍ വോട്ട് ചെയ്യാം – പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 01 മുതല്‍ 07 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഫോം 12 ഡി-യില്‍ അപേക്ഷിച്ച അവശ്യസേവന വിഭാഗത്തില്‍പ്പെട്ട വകുപ്പില്‍ നിന്നും തിരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരായ ഉദ്യോഗസ്ഥര്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറ് വരെ സെന്ററുകളില്‍ എത്തി വോട്ട് രേഖപ്പെടുത്താം. കേരള പോലീസ്, കേരള ബറ്റാലിയന്‍, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ, ഇലക്ടിസിറ്റി, വാട്ടര്‍ അതോറിറ്റി, കെ എസ്ആര്‍ടിസി, ട്രഷറി, ആരോഗ്യം, വനം, ആകാശവാണി, ദൂരദര്‍ശന്‍, ബി എസ് എന്‍ എല്‍, റെയില്‍വേ, തപാല്‍, തെരഞ്ഞെടുപ്പ്ദിന കവറേജിന് നിയുക്തരായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച മാധ്യമ പ്രവര്‍ത്തകര്‍, കൊച്ചി മെട്രോ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍.

കേന്ദ്രങ്ങള്‍
തിരുവല്ല – സബ്കളക്ടര്‍ ഓഫീസ്, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ – സര്‍ക്കാര്‍ യു പി എസ്, അടൂര്‍

ഫോം 12 ല്‍ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അതാത് കേന്ദ്രങ്ങളില്‍ എത്തി ഏപ്രില്‍ ഒന്ന് മുതല്‍ ഏപ്രില്‍ ഏഴ് വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം.

കേന്ദ്രങ്ങള്‍
തിരുവല്ല – സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, പാലിയക്കര, തിരുവല്ല
റാന്നി – സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള – കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി – എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ – സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ്, അടൂര്‍

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...

സമ്മതമില്ലാതെ വിവാഹം നടത്തി ; മാനസിക വിഷമത്തെ തുടർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ ശ്രമിച്ച കൂട്ടുകാരികളിൽ...

0
ലക്നൗ : ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിൽ കടുത്ത മാനസിക വിഷമങ്ങളെത്തുടർന്ന് ഒന്നിച്ചു...

പി.എസ്.സി. ബിരുദതല പ്രാഥമികപരീക്ഷ പൂർത്തിയായിട്ട് രണ്ടരമാസം ; ഫലപ്രഖ്യാപനം വൈകുന്നതായി ആരോപണം

0
തൃശ്ശൂർ : പരീക്ഷ കഴിഞ്ഞ് മൂന്നുമാസമാകാറായിട്ടും കേരള പി.എസ്.സി.യുടെ ബിരുദതല പ്രാഥമിക...