പത്തനംതിട്ട : കൊടുമണ്‍ അറന്തക്കുളങ്ങര ഗവ.എല്‍.പി.സ്‌കൂളിലെ ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം 9 ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എ.എല്‍.എ ഐ.ടി ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ‘തുറന്ന ഗ്രന്ഥശാല’ യുടെ ഉദ്ഘാടനം കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ചാണ് ശതാബ്ദി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നത്.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ആര്‍.ബി രാജീവ് കുമാര്‍, ബി.സതി കുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സി. പ്രകാശ്, കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആര്‍.എസ് ഉണ്ണിത്താന്‍, കൊടുമണ്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലളിതാ രവീന്ദ്രന്‍, പഞ്ചായത്തഗംങ്ങളായ എ.ജി ശ്രീകുമാര്‍, സഹദേവന്‍ ഉണ്ണിത്താന്‍, ആരതി, വിനി ആനന്ദ്, ജിതേഷ്‌കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, കൊടുമണ്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.എന്‍.സലീം, അടൂര്‍ എ.ഇ.ഒ. ബി. വിജയലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.കെ അശോക് കുമാര്‍, സുരേഷ് ബാബു, ബിജു ഫിലിപ്പ്, മിഥിന്‍ അങ്ങാടിക്കല്‍, ശതാബ്ദി ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജന്‍.ഡി. ബോസ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി സൂസന്‍ ജോസഫ്, സ്‌കൂള്‍ ലീഡര്‍ നിവേദിത, സ്‌കൂള്‍ പാര്‍ലമെന്റ് ചെയര്‍പേഴ്‌സണ്‍ ഹേമന്ത്, എസ്.എം.സി ചെയര്‍മാന്‍ സി.ബിനു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
കൊടുമണ്‍ അറന്തക്കുളങ്ങര ഗവ.എല്‍.പി സ്‌കൂള്‍ ശതാബ്ദി സ്മാരക മന്ദിര ശിലാസ്ഥാപനം 9 ന്
RECENT NEWS
Advertisment