പത്തനംതിട്ട : പന്തളം നഗരസഭ പരിധിയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് ലഭിച്ച ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഈ മാസം 18ന് നടത്താന്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ തീരുമാനിച്ചു. ലൈഫ് മിഷന്‍ കുടുംബ സംഗമത്തിന് മുന്നോടിയായി വിവിധ സംഘാടക കമ്മറ്റികളും തിരഞ്ഞെടുത്തു. ലൈഫ് മിഷന്‍ പദ്ധതിപ്രകാരം ഭവനം ലഭിച്ച നഗരസഭയിലെ ഓരോ കുടുംബത്തിലെയും കുറഞ്ഞത് രണ്ട് കുടുംബാഗങ്ങളെയെങ്കിലും കുടുംബ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സ്റ്റാളുകളും സജ്ജീകരിക്കും. പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ സതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.പി സുനില്‍, ജില്ലാ വ്യവസായ ഓഫീസര്‍ ഡി.രാജേന്ദ്രന്‍, നഗരസഭ സെക്രട്ടറി ബിനുജി, നഗരസഭാ കൗണ്‍സിലംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ പങ്കെടുത്തു.
ലൈഫ് ഭവനപദ്ധതി ; പന്തളം നഗരസഭയിയിലെ കുടുംബ സംഗമം 18ന്
RECENT NEWS
Advertisment