ശ്രീകാര്യം : വാടകയ്ക്കെടുത്ത വാഹനങ്ങള്‍ പണയം വെച്ച് തട്ടിപ്പ് നടത്തിയിരുന്ന യുവാവ് അറസ്റ്റില്‍. കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശ്രീകാര്യം കല്ലംപള്ളി സ്വദേശി അനു(35) വാണ് ശ്രീകാര്യം പോലീസിന്റെ പിടിയിലായത്. 2019 ല്‍ ഏഴോളം കാറുകള്‍ ഇത്തരത്തില്‍ പണയം വച്ചതായി പോലീസ് കണ്ടെത്തി. സി പി എം ഇടവക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാജുവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ ആറാം പ്രതി കൂടിയാണ് അറസ്റ്റിലായ അനു.ശ്രീകാര്യത്ത് ഒരു യുവതിയുടെ അഞ്ച് പവന്‍ അനു തട്ടിയെടുത്തതായും പോലീസില്‍ പരാതിയുണ്ട്
വാടകയ്ക്കെടുത്ത വാഹനങ്ങള്‍ പണയം വെച്ച് തട്ടിപ്പ് : ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment