സുപ്രധാന അറിയിപ്പുമായി ഇത്തിഹാദും എയര്‍ അറേബ്യയും

For full experience, Download our mobile application:
Get it on Google Play

ഷാർജ : എയർബസ് എ 320 വിമാനങ്ങൾ തിരിച്ചുവിളിക്കാനുള്ള നിർദ്ദേശം തങ്ങളുടെ വിമാന സർവീസുകളെ സാരമായി ബാധിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി പ്രവർത്തിക്കുകയാണെന്ന് യുഎഇ വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. ലോകമെമ്പാടുമുള്ള വിമാന നിർമ്മാതാക്കളായ എയർബസ്, തങ്ങളുടെ എ320 ശ്രേണിയിലുള്ള വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഏകദേശം 6,000 യാത്രാ വിമാനങ്ങളെ ഈ അപ്‌ഡേറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.

‘ലോകമെമ്പാടുമുള്ള എയർലൈനുകൾ പ്രവർത്തിപ്പിക്കുന്ന എ320 വിമാനങ്ങളെ സംബന്ധിച്ച് എയർബസ് പുറപ്പെടുവിച്ച നിർദ്ദേശം ഞങ്ങൾക്ക് ലഭിച്ചു. ഇതിന് ചില വിമാനങ്ങളിൽ പ്രത്യേക സോഫ്റ്റ്‌വെയറും സാങ്കേതിക അപ്‌ഡേറ്റുകളും ആവശ്യമാണ്. ഈ നിർദ്ദേശമനുസരിച്ച്, ഞങ്ങളുടെ വിമാനങ്ങളിലെ ബാധകമായ എയർക്രാഫ്റ്റുകളിൽ ആവശ്യമായ നടപടികൾ നടപ്പിലാക്കുകയാണ്’- എയർ അറേബ്യ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഷെഡ്യൂളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ അത് ബാധിക്കപ്പെടുന്ന യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോൻസൺ കേസിൽ ബന്ധം ; പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിൽ വിവേചനമെന്ന് ഹൈക്കോടതി

0
കൊച്ചി : മോൻസൺ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ടെന്നതിന്റെ പേരിൽ...

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...