ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ; വഴിപാടായി ലഭിച്ച സ്വർണത്തിൽ 11.3 പവൻ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമില്‍ നിന്നും 11.3 പവന്‍ സ്വര്‍ണം കാണാതായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2015-16 കാലയളവിലാണ് സ്വര്‍ണം നഷ്ടപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്. 2015-16 കാലയളവില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവസ്വം ജീവനക്കാര്‍ക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയാണിതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയാണ് ദേവസ്വത്തിന് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വിവിധ വഴിപാട് ഇനങ്ങളുടെ വരവ് രേഖപ്പെടുത്തിയതിലും ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 30,000 രൂപയിലധികം ഇത്തരത്തില്‍ നഷ്ടമുണ്ടായെന്നാണ് കണക്ക്. ദേവസ്വം ജീവനക്കാരുടെ വീഴ്ചയില്‍ ശക്തമായ നടപടിയുണ്ടാകണമെന്നാണ് ഭക്തജനങ്ങളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....

‘സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം’ : വിവാദ സന്ദേശവുമായി തൃശൂരിലെ സ്കൂൾ ഉടമ

0
തൃശൂർ : മാളയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ പാകിസ്ഥാനിലേക്ക് പോകണമെന്ന് സ്കൂൾ ഉടമ....

രത്തൻ ടാറ്റ ട്രസ്റ്റ് പുതിയ ചെയർമാനെ കണ്ടെത്തുന്നത് വൈകിയേക്കും ; നിർണായക യോഗം ചൊവ്വാഴ്ച

0
മുംബൈ : ടാറ്റ സൺസ് ചെയർമാൻ പദവിയിൽ നിന്നു രാജി പ്രഖ്യാപിച്ച...

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...